15 May Saturday

മഹാകവി കുമാരനാശാൻ ജന്മദിന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021

പല്ലന കുമാരകോടിയിൽ മഹാകവി കുമാരനാശാൻ ജന്മദിന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി 
വി കെ മധു ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട്
പല്ലന കുമാര കോടിയിൽ കുമാരനാശാൻ ജന്മദിന സമ്മേളനം  സംഘടിപ്പിച്ചു. ആശാൻ സ്‌മാരക സമിതി സംഘടിപ്പിച്ച സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനം ചെയ്തു. പുരോഗമനാശയങ്ങളെ അധിനിവേശ ശക്തികൾ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോഴും കുമാരനാശാൻ മുന്നോട്ടുവെച്ച വിപ്ലവാശയങ്ങൾ ജനമനസ്സുകളിൽ കലാതിവർത്തിയായി ജ്വലിച്ചു നിൽക്കുകയാണെന്ന്  വി കെ മധു പറഞ്ഞു.
  സ്മാരക സമിതി പ്രസിഡന്റ്  രാജീവ് ആലുങ്കൽ അധ്യക്ഷനായി. പ്രൊഫ. വി ഐ ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ അഡ്വ. ടി എസ് താഹ, സ്മാരക സമിതി അംഗം എം സത്യപാലൻ, തൃക്കുന്നപ്പുഴ  പഞ്ചായത്തംഗം അർച്ചന ദിലീപ് എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി പ്രൊഫ. കെ ഖാൻ സ്വാഗതവും സമിതിയംഗം കുമാര കോടി ബാലൻ നന്ദിയും പറഞ്ഞു.
  രാവിലെ ആശാൻ സ്മൃതി മണ്ഡത്തിൽ പുഷ്പാർച്ചനയോടെയാണ് ജന്മദിനാഘോഷ പരിപാടികൾ ആരംഭിച്ചത്.  ആശാൻ കവിതകൾ ചേർത്ത് കാവ്യകേളി. ഡോ. എം ആർ രവീന്ദ്രൻ അധ്യക്ഷനായി. സിഎൻഎൻ നമ്പി സ്വാഗതം പറഞ്ഞു. ചുനങ്ങാട് അമൃതഭാരതി അക്ഷരശ്ലോക സമിതി അംഗങ്ങൾ  ഒരുക്കിയ കാവ്യകേളിക്ക് രാമചന്ദ്രൻ അയ്യർ  നേതൃത്വംനൽകി.  കവിയരങ്ങ് ഡോ. അമൃത ഉദ്ഘാടനം ചെയ്തു. ഇളനെല്ലൂർ തങ്കച്ചൻ അധ്യക്ഷനായി. ഡി അനീഷ് സ്വാഗതവും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top