18 May Tuesday

കനാൽ കൈയേറി കോൺഗ്രസുകാരന്റെ 
അനധികൃത നിർമാണം

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021

തൃക്കുന്നപ്പുഴ പുളിക്കീഴ് റോഡരികിൽ ജലസേചന വകുപ്പിന്റെ തോട് 
കൈയേറി കോൺഗ്രസ് പ്രവർത്തകന്റെ നിർമാണം

ഹരിപ്പാട്
തൃക്കുന്നപ്പുഴ പുളിക്കീഴ് റോഡരികിലെ ജലസേചനവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനാൽ കൈയേറി കോൺഗ്രസ് പ്രവർത്തകൻ അനധികൃത നിർമാണം നടത്തുന്നു. കോൺഗ്രസ് ഭരിക്കുന്ന തൃക്കുന്നപ്പുഴ പഞ്ചായത്താണ്‌ ഒത്താശ. അഞ്ച്‌ മീറ്റർ വീതിയായ തോട് വ്യാപകമായി കൈയ്യേറി നികത്തിയതോടെ  500 മീറററോളം വരുന്ന നീരൊഴുക്ക്  നിലച്ച അവസ്ഥയിലാണ്. നേരത്തെ  ഭൂരഹിതർ റോഡ് പുറമ്പോക്കിന്റെ ഒരു ഭാഗത്ത് കുടിൽകെട്ടി താമസിച്ചിരുന്നു. മറുവശത്ത് പരിസരവാസികളിൽ ചിലർ തോട് കൈയേറി നികത്തി കൈവശപ്പെടുത്തി. വീതി കൂട്ടുന്നത്‌ പ്രതിസന്ധിയിലാക്കും വിധം
അനധികൃത നിർമാണം നിർബാധം തുടരുകയാണ്. അടുത്തിടെ പുളിക്കീഴാറ്റിലും വ്യക്തി കൈയേറ്റത്തിന്‌ ശ്രമിച്ചിരുന്നു. അധികൃതർ നടപടിക്ക് തയ്യാറാകാതെ വന്നപ്പോൾ സിപിഐ എം പ്രവർത്തകർ ഇടപെട്ടാണ് പണി നിർത്തിവച്ചത്. തൃക്കുന്നപ്പുഴയിലെ തോട്‌ കൈയേറ്റത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top