18 May Tuesday
നഗരത്തിൽ കുടിവെള്ളം മുട്ടുന്നു

തകഴിയിൽ പെെപ്പ് ചോർച്ച: 
കരുമാടിയിൽ പമ്പിങ്‌ നിർത്തി

സ്വന്തം ലേഖകൻUpdated: Sunday Apr 18, 2021
ആലപ്പുഴ
തകഴിയിൽ കുടിവെള്ള വിതരണ പൈപ്പിൽ ചോർച്ചയെ തുടർന്ന്‌ കരുമാടി ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് പമ്പിങ്‌ പൂർണമായി നിർത്തി. തകഴിയിൽ പൈപ്പ് ചോർച്ച തുടങ്ങിയിട്ട് മൂന്ന് ദിവസമായി.  കർഷകർ നെല്ല് കൊയ്തുകൂട്ടിയതിന് സമീപമാണ്  ചോർച്ച. കുടിവെള്ളം പമ്പ് ചെയ്താൽ ചോർച്ച കാരണം നെല്ല് നനഞ്ഞ്‌ കിളിർത്ത് നശിക്കും. 
  നെല്ല് മാറ്റുംവരെ രാത്രി പമ്പിങ്‌‌ നടത്തരുതെന്ന കർഷകരുടെ അഭ്യർഥിച്ചിരുന്നു. ഇത്‌ പരിഗണിച്ച്‌  രണ്ട് ദിവസമായി രാത്രി പമ്പിങ്‌ നിർത്തി. നഗരത്തിൽ ഇതോടെ കുടിവെള്ള ക്ഷാമമായി.  പഴയ കുഴൽ കിണറുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിലും പല പ്രദേശങ്ങളിലും വെള്ളം എത്തിക്കാനായില്ല. ആലപ്പുഴ നഗരസഭയും വാട്ടർ അതോറിട്ടിയും ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. ശനിയാഴ്‌ച പമ്പിങ്‌ പൂർണമായി നിർത്തി.  
   പള്ളാത്തുരുത്തിപ്പാലത്തിൽ നിന്ന്  ലോറി മറിഞ്ഞ അപകടത്തിൽ കുടിവെള്ളവിതരണ പൈപ്പും പൊട്ടി.  തൂക്കുകുളം കുഴൽകിണറിൽനിന്ന് പമ്പിങ്‌ നിർത്തി.  ഇതോടെ ഈ ഭാഗത്തെ കുടിവെള്ള വിതരണവും  നിലച്ചിരിക്കയാണ്‌. 
    10 ഏക്കറിലെ നെല്ലാണ് തകഴിയിൽ റോഡരുകിൽ കൊയ്ത് കൂട്ടിയത്. ഇത് മാറ്റി ചോർച്ച കണ്ടെത്തി പരിഹരിച്ചാലേ  കുടിവെള്ള വിതരണം സുഗമമാക്കാനാവൂ. പമ്പിങ്‌‌ നടത്തുമ്പോൾ ഉണ്ടാകുന്ന സമ്മർദത്താൽ നിരന്തരം പൊട്ടുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയാണ് ശാശ്വത പരിഹാരം. ഇതിനായി പുതിയപൈപ്പ്  ഇറക്കിയിട്ട് ഒന്നര വർഷത്തോളമായി. ആലപ്പുഴ -ചങ്ങനാശേരി റോഡിന്റെ പുനർനിർമാണം ആരംഭിക്കുന്നതോടെ ഭാരം കൂടിയ വാഹനങ്ങൾ ഇതുവഴിയാണ്‌ പോകുക. ഈ കാലയളവിൽ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പണി ദുഷ്‌കരമാകും. മെയ് പകുതിയോടെ മഴയാരംഭിച്ചാലും പൈപ്പ് മാറ്റൽ പ്രയാസമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top