18 May Tuesday
നഗരസഭ ഇടപെട്ടു

കുടിവെള്ള വിതരണം 
നാളെ പുനരാരംഭിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021
ആലപ്പുഴ 
ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ തകഴി ഭാഗത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന്‌  രണ്ടു ദിവസമായി മുടങ്ങിയ ജലവിതരണം പുന:സ്ഥാപിക്കണമെന്ന് നഗരസഭാധ്യക്ഷ സാമ്യ രാജ് ആവശ്യപ്പെട്ടു. ജല അതോറിറ്റി ഓഫീസിൽ കൗൺസിലർമാർക്കൊപ്പം എത്തിയാണ് നഗരസഭാധ്യക്ഷ ആവശ്യം ഉന്നയിച്ചത്.  തകഴി  പാലത്തിനു കിഴക്ക് പൈപ്പ് പൊട്ടിയ ഭാഗത്ത്  നെല്ല് കൂട്ടിയിട്ടിരിക്കുകയാണെന്നും  നെല്ല് മാറ്റിയാൽ മാത്രമേ അറ്റകുറ്റപ്പണി ആരംഭിക്കാനാവുകയുള്ളു എന്നും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അറിയിച്ചതായി സൗമ്യ രാജ് പറഞ്ഞു.   നഗസഭാധ്യക്ഷ  കലക്‌ടറേയും പ്രിൻസിപ്പൽ കൃഷി ഓഫീസറേയും വിവരമറിയിച്ചു. 
  പാടശേഖര സമിതി ഭാരവാഹികളുമായും കരാറുകാരുമായും ചർച്ച ചെയ്തപ്പോൾ ഞായറാഴ്ച ഉച്ചയോടെ നെല്ലുനീക്കാൻ ധാരണയായി. അറ്റകുറ്റപ്പണി ഞായറാഴ്ച രാത്രിയോടെ പൂർത്തിയാക്കാനാവുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.  രണ്ടു ദിവസമായി ടാങ്കറുകളിൽ കുടിവെള്ളമെത്തിച്ചു വരുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ ഇടപെടൽ.   പിഎസ്എം ഹുസൈൻ,  എ ഷാനവാസ്,  എം ആർ പ്രേം  എന്നിവരും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top