16 June Sunday
പെട്രോൾ ബോംബെറിഞ്ഞ‌് വീടാക്രമണം

മുഖ്യപ്രതിയും സഹായിയും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

മഹേഷ്‌

 ചേർത്തല

പള്ളിപ്പുറത്ത‌് പെട്രോൾബോംബെറിഞ്ഞ‌് വീടാക്രമിച്ച‌് വാഹനങ്ങൾ തകർത്ത കേസിൽ മുഖ്യപ്രതിയും സഹായിയും പിടിയിലായി. പള്ളിപ്പുറം കരിനാട്ട‌് വീട്ടിൽ കാളമഹേഷ‌് എന്നറിയപ്പെടുന്ന മഹേഷ‌്(29), പള്ളിപ്പുറം നാലാംവാർഡിൽ വടക്കേവെളി അരുൺ (27) എന്നിവരെയാണ‌് ചേർത്തല സിഐ പി ശ്രീകുമാറിന്റെ നേത‌ൃത്വത്തിൽ പിടികൂടിയത‌്. പള്ളിപ്പുറം കടവിൽ പടിഞ്ഞാറേമംഗലത്ത‌് മുകുന്ദകുമാറിന്റെ വീട‌് ആക്രമിച്ച‌്  കാറും സ‌്കൂട്ടറും തകർത്തകേസിൽ ഒന്നാംപ്രതിയാണ‌് മഹേഷ‌്. ഇയാളെ അരൂരിൽനിന്നാണ‌് പിടികൂടിയത‌്. 
മഹേഷിനെ രക്ഷപ്പെടാൻ സഹായിക്കുകയും സിംകാർഡ‌് തരപ്പെടുത്തിക്കൊടുക്കുകയുംചെയ‌്ത തൈക്കാട്ടുശേരി സ്വദേശി യുവതിയുൾപ്പെടെ നേരത്തെ പിടിയിലായിരുന്നു. മഹേഷിനെ രക്ഷപ്പെടാൻ സഹായിക്കുകയും വാഹനം ഒളിപ്പിക്കുകയുംചെയ‌്തതിനാണ‌് അരുൺ പിടിയിലായത‌്‌.  പ്രതികളെ ഞായറാഴ‌്ച വൈകിട്ട‌് പള്ളിപ്പുറത്ത‌് സംഭവസ്ഥലത്തും മറ്റും എത്തിച്ച‌് പൊലീസ‌് തെളിവെടുത്തു. വടിവാൾ, വെട്ടുകത്തി ഉൾപ്പെടെ മാരാകായുധങ്ങളും ബോംബ‌ുനിർമാണത്തിന‌് പെട്രോൾ സൂക്ഷിച്ച കാനും കണ്ടെടുത്തു. പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ‌് മഹേഷ‌്. 20 പ്രതികളിൽ 14 പേരെ ഇതിനകം പിടികൂടി.  
 എസ‌്ഐമാരായ ടി ടി പ്രസാദ‌്, അസൈനാർ, എഎസ‌്ഐ ജയചന്ദ്രൻ, സിവിൽ പൊലീസ‌് ഓഫീസർമാരായ വിനു, മനുമോഹൻ, മനോജ‌് ക‌ൃഷ‌്ണൻ, രജീഷ‌്, ഡാരൻ, ജിതിൻ, പ്രവീഷ‌് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. യുവതി ഉൾപ്പെടെ പിടിയിലായ 14 പ്രതികളും റിമാൻഡിലാണ‌്. കടവിൽ ഭവതിക്ഷേത്രോത്സവത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ അടിപിടിയുടെ തുടർച്ചയാണ‌് വീടാക്രമണം.
പ്രധാന വാർത്തകൾ
 Top