29 May Sunday

എൻജിഒ യൂണിയൻ 
കലക്‌ടറേറ്റ്‌ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

എൻജിഒ യൂണിയൻ കലക്‌ടറേറ്റ്‌ മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
റവന്യു വകുപ്പിലെ ക്രമവിരുദ്ധ സ്ഥലംമാറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയൻ കലക്‌ടറേറ്റ്‌ മാർച്ച് നടത്തി. 
ദേശീയപാത വികസനത്തെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹരിപ്പാട് നാഷണൽ ഹൈവേ സ്ഥലമെടുപ്പ് വിഭാഗം തഹസിൽദാർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട്‌ വി എൻ കൃഷ്‌ണകുമാറിനെ കലക്‌ടറേറ്റിലേക്ക്‌ സ്ഥലംമാറ്റിയതെന്ന്‌ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. നാഷണൽ ഹൈവേ സ്ഥലമെടുപ്പ് വിഭാഗത്തിൽനിന്ന്‌  ആരെയും സ്ഥലംമാറ്റരുതെന്ന ഉത്തരവ്‌ കാറ്റിൽപ്പറത്തിയാണ്‌ സ്ഥലംമാറ്റം. 
മാർച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി ബി സന്തോഷ്, പ്രസിഡന്റ്‌ പി സി ശ്രീകുമാർ, എൽ മായ, പി സജിത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top