ചെങ്ങന്നൂർ
റെയിൽവേ സ്റ്റേഷനിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി സർവീസ് തുടങ്ങി. സജി ചെറിയാൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. റെയിൽവേ സ്റ്റേഷനിലെ സേവനകേന്ദ്രം നഗരസഭ ചെയർമാൻ കെ ഷിബുരാജൻ ഉദ്ഘാടനം ചെയ്തു.
കെഎസ്ആർടിസി ചെങ്ങന്നൂർ ഡിടിഒ ജേക്കബ് മാത്യു അധ്യക്ഷനായി. ആർഡിഒ ജി ഉഷാ കുമാരി, അഡ്വ. ഡി വിജയകുമാർ, കെ ജി കർത്ത, ബി സുദീപ്, എം വി ഗോപകുമാർ, ഗണേഷ് പുലിയൂർ, കെ ജയകുമാർ, കെ കരുണാകരൻ, ജി ഷെറി, സന്തോഷ് ജോസഫ്, ബി മോഹനൻ എന്നിവർ സംസാരിച്ചു.
ചെട്ടികുളങ്ങര–- പമ്പാ കെഎസ്ആർടിസി സർവീസ് തുടങ്ങി. ദിവസവും രാത്രി എട്ടിന് മാവേലിക്കര ഡിപ്പോയില്‍നിന്നാണ് ബസ് പുറപ്പെടുക. ചെട്ടികുളങ്ങര–- 8.30, തട്ടാരമ്പലം സരസ്വതി ക്ഷേത്രം–- 8.40, മാവേലിക്കര സ്റ്റാൻഡിൽ തിരികെയെത്തി രാത്രി ഒമ്പതിന് പമ്പയിലേക്ക് യാത്ര തിരിക്കും. മാവേലിക്കരയിൽ നിന്ന് 151 രൂപയും ചെട്ടികുളങ്ങരയിൽനിന്ന് 156 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ശബരിമല തീർഥാടകർക്കായി ചെങ്ങന്നൂരിൽനിന്ന് കെഎസ്ആർടിസി 24 മണിക്കൂറും പമ്പ സർവീസ് നടത്തും.
30 ബസുകളാണ് ഇതുവരെ അധികമായി എത്തിച്ചത്. 15 ബസ്സുകൾകൂടി ഉടൻ എത്തും. 132 രൂപയാണ് ചെങ്ങന്നൂർ–- പമ്പ ടിക്കറ്റ് നിരക്ക്. തീർഥാടക സംഘങ്ങൾക്ക് ബസ് ചാർട്ട് ചെയ്ത് യാത്രപോകാനും സൗകര്യമുണ്ട്. 55 പേരടങ്ങുന്ന സംഘത്തിന് 9660 രൂപയാണ് നിരക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..