24 November Tuesday
വായ്‌പാനിഷേധം

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

ഉൾനാടൻ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) മുഹമ്മ എസ്ബിഐക്ക് മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് പി ഐ ഹാരിസ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
മത്സ്യത്തൊഴിലാളികൾ ദേശസൽക‌ൃത ബാങ്കുകൾക്ക് മുന്നിൽ സമരം നടത്തി. കിസാൻ ക്രഡിറ്റ് കാർഡ് പ്രകാരമുള്ള വായ്‌പ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ്‌ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചായിരുന്നു സമരം. ആലപ്പുഴ ഏരിയ കമ്മിറ്റി കനറാ ബാങ്കിന്റെ മുന്നിൽ നടത്തിയ സമരം സിഐടിയു ഏരിയ സെക്രട്ടറി പി പി പവനൻ ഉദ്ഘാടനംചെയ്‌തു. വി എ ബനഡിക്‌ട്‌ അധ്യക്ഷനായി. 
മാരാരിക്കുളത്ത്‌ ഗുരുപുരം എസ്ബിഐക്ക്‌ മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ്‌ പി ഐ ഹാരിസ് ഉദ്ഘാടനംചെയ്‌തു. കെ എൻ ബാഹുലേയൻ അധ്യക്ഷനായി. അമ്പലപ്പുഴ പുറക്കാട് എസ്ബിഐ ശാഖയ്‌ക്ക്‌ മുമ്പിൽ നടത്തിയ ധർണ ഏരിയ സെക്രട്ടറി എ എസ് സുദർശനൻ ഉദ്ഘാടനംചെയ്‌തു. അൻവർ സാദത്ത് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top