26 September Saturday

കുട്ടനാട് വികസന പദ്ധതി പ്രഖ്യാപനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
തിരുവനന്തപുരം
കുട്ടനാടിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതികളുടെ പ്രഖ്യാപനം വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പകൽ മൂന്നിന്‌ വീഡിയോ കോൺഫറൻസിലൂടെയാണ്‌ പ്രഖ്യാപനം.
കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതിയാണ്‌ കിഫ്ബി, റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, ആസൂത്രണ ബോർഡ് എന്നിവയുടെ ഏകോപനത്തോടെ സംസ്ഥാന സർക്കാർ   ആവിഷ്‌കരിച്ചത്‌. പദ്ധതി പ്രകാരം കുട്ടനാടിനെ പ്രത്യേക കാർഷിക മേഖലയാക്കും.  കുട്ടനാട് ബ്രാന്റ് അരി ഉൽപ്പാദിപ്പിക്കാൻ ആലപ്പുഴയിൽ സംയോജിത റൈസ് പാർക്ക് സ്ഥാപിക്കും. മൂന്ന് ഇലക്ട്രിസിറ്റി സബ് സ്റ്റേഷനുകൾ സ്ഥാപിക്കും. 500 കിലോമീറ്റർ ജലപാത ശുദ്ധീകരിക്കും. തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും അടിഞ്ഞുകൂടിയ മൂന്നു ലക്ഷം ക്യുബിക് മീറ്റർ മണൽ നീക്കുകയും ചെയ്യും.  കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 291   കോടി രൂപ ചെലവിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് വികസിപ്പിക്കും. 
നിലവിലുള്ള 66 കെവി സബ് സ്റ്റേഷൻ 110 കെവി  സബ്സ്റ്റേഷനാക്കി മാറ്റും. കാവാലത്ത് പുതിയ 110 കെവി സബ് സ്റ്റേഷനും കിടങ്ങരയിൽ 33 കെവി സബ് സ്റ്റേഷനും സ്ഥാപിക്കും. പ്രളയത്തിൽനിന്ന് മൃഗങ്ങളെ സംരക്ഷിക്കാൻ എലിവേറ്റഡ് ക്യാറ്റിൽ ഷെഡ് സ്ഥാപിക്കും. മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാൻ പുതിയ കേന്ദ്രങ്ങളും തുടങ്ങും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top