18 October Friday

സിഐടിയു ജില്ലാസമ്മേളനം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

 

ആലപ്പുഴ
സിഐടിയു ജില്ലാസമ്മേളനം ചൊവ്വാഴ്‌ച മങ്കൊമ്പ്‌ പി ക‌ൃഷ്‌ണപിള്ള സ്‌മാരകഹാളിൽ (എം ശശികുമാർ നഗർ) ആരംഭിക്കും. 445 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 10ന്‌ സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം എംപി ഉദ്‌ഘാടനംചെയ്യും.  സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ, വൈസ്‌ പ്രസിഡന്റുമാരായ കെ കെ ജയചന്ദ്രൻ, കെ പി മേരി, കാട്ടാക്കട ശശി, സെക്രട്ടറി കെ എൻ ഗോപിനാഥ്‌, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാനകമ്മിറ്റി അംഗം സി ബി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനം ബുധനാഴ്‌ച വൈകിട്ട്‌ സമാപിക്കും.
പ്രധാന വാർത്തകൾ
 Top