15 October Tuesday
ജില്ലയിൽ 496 വിദ്യാര്‍ഥികള്‍ക്കായി 22.59 ലക്ഷം രൂപയുടെ അവാര്‍ഡ്

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണത്തിന്റെ 
സംസ്ഥാനതല ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നടത്തുന്നു

ആലപ്പുഴ 
മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ കുട്ടികൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുന്ന വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാർഡ് സംസ്ഥാനതല വിതരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്‌തു. ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. കായിക പ്രോത്സാഹന അവാർഡ് വിതരണം എച്ച് സലാം  ഉദ്ഘാടനംചെയ്‌തു. നഗരസഭാംഗം റീഗോ രാജു, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, കമീഷണർ എൻ എസ് ശ്രീലു, ബോർഡ് അംഗങ്ങളായ സക്കീർ അലങ്കാരത്ത്, കെ കെ രമേശൻ, സി പയസ്, സോളമൻ വെട്ടുകാട്, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗം സി ഷാംജി, തീരദേശ വികസന കോർപറേഷൻ അംഗം പി എ ഹാരിസ്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ടി എസ് രാജേഷ്, പി എസ് ബാബു തുടങ്ങിയവർ പങ്കെടുത്തു. മത്സ്യബോർഡ് ഇൻഫർമേഷൻ ഗൈഡും ചടങ്ങിൽ മന്ത്രി പ്രകാശിപ്പിച്ചു. 2023–--24 വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും കായിക മത്സരങ്ങളിൽ ദേശീയ, സംസ്ഥാനതലങ്ങളിൽ ശ്രദ്ധേയമായ വിജയം നേടിയവർക്കുമുളള പ്രോത്സാഹന അവാർഡുകളാണ്‌ വിതരണംചെയ്തത്‌. 
ആലപ്പുഴ മേഖലയിൽ ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ മത്സ്യത്തൊഴിലാളി വിഭാഗത്തിൽ മുഴുവൻ എ പ്ലസ്‌ ലഭിച്ച 209 വിദ്യാർഥികൾക്ക്  10.45 ലക്ഷം രൂപയും ഒമ്പത് എ പ്ലസ്‌ ലഭിച്ച 62 വിദ്യാർഥികൾക്ക് 2.48 ലക്ഷം രൂപയും എട്ട് എ പ്ലസ്‌ ലഭിച്ച 54 വിദ്യാർഥികൾക്ക് 1.62 ലക്ഷം രൂപയും വിതരണം ചെയ്തു. പ്ലസ് ടു വിഭാഗത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ച 71 വിദ്യാർഥികൾക്ക് 3.55 ലക്ഷം രൂപ വിതരണം ചെയ്തു. കായിക വിഭാഗത്തിൽ എട്ട് കുട്ടികൾക്ക് 37000 രൂപയും ഗവ. ഫിഷറീസ് ടെക്‌നിക്കൽ ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട്‌ വിദ്യാർഥികൾക്ക്  6000 രൂപയും ചേർത്ത് ആകെ 406 വിദ്യാർഥികൾക്കായി 18.53 ലക്ഷം രൂപയും വിതരണം ചെയ്തു.
അനുബന്ധത്തൊഴിലാളി വിഭാഗത്തിൽ മുഴുവൻ എപ്ലസ്‌ ലഭിച്ച 45 വിദ്യാർഥികൾക്ക് 2.25 ലക്ഷം രൂപയും ഒമ്പത് എപ്ലസ്‌ ലഭിച്ച 12 വിദ്യാർഥികൾക്ക്  48,000 രൂപയും, എട്ട് എ പ്ലസ്‌ ലഭിച്ച 16 വിദ്യാർഥികൾക്ക്  48,000 രൂപയും പ്ലസ് 2 വിഭാഗത്തിൽ എല്ലാ വിഷയത്തിലും എപ്ലസ്‌ ലഭിച്ച 17 വിദ്യാർഥികൾക്ക്  85,000 രൂപയും ചേർത്ത് 90 വിദ്യാർഥികൾക്ക് 4.06 ലക്ഷം രൂപയും വിതരണം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top