Deshabhimani

എൻജിഒ യൂണിയൻ പ്രതിഷേധ പ്രകടനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 02:20 AM | 0 min read

ആലപ്പുഴ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ യൂണിയൻ ജില്ലയിലെ വിവിധ ആരോഗ്യവകുപ്പ് സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. ആലപ്പുഴ ഡിഎംഒ ഓഫീസിന്‌ മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം എസ് പ്രിയലാൽ, കെ ഇന്ദിര, ഏരിയ സെക്രട്ടറി കെ ആർ ബിനു, ഏരിയ പ്രസിഡന്റ്‌ ടി എം ഷൈജ എന്നിവർ സംസാരിച്ചു. 
ആലപ്പുഴ മെഡിക്കൽ കോളേജിൽ ജില്ലാ പ്രസിഡന്റ്‌ എൽ മായ ഉദ്ഘാടനംചെയ്തു. സി സി നയനൻ, ഒ സ്മിത, ബിബിൻ ബി ബോസ് എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് ഉദ്ഘാടനംചെയ്തു. എഫ് റഷീദാകുഞ്ഞ്, എസ് ഗിരീഷ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ സംസ്ഥാന കമ്മിറ്റിയംഗം പി സി ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ബി ബിന്ദു, ബി സുബിത്, സുരേഷ് പി ഗോപി എന്നിവർ സംസാരിച്ചു. ചേർത്തലയിൽ സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ്‌ ഉദ്ഘാടനംചെയ്തു. കെ വേണു, എസ് ജോഷി, എം അരുൺ എന്നിവർ സംസാരിച്ചു. ഹരിപ്പാട്ട് ജില്ലാ വൈസ് പ്രസിഡന്റ്‌ പി പി അനിൽകുമാർ ഉദ്ഘാടനംചെയ്തു.
വി എസ് ഹരിലാൽ, പി അജിത്ത് എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനം ചെയ്തു. എസ് കലേഷ്  സംസാരിച്ചു. കായംകുളത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം ഐ അനീസ് ഉദ്ഘാടനംചെയ്തു. അജിത്ത് എസ് ചന്ദ്രൻ സംസാരിച്ചു. സിവിൽ സ്റ്റേഷൻ ഏരിയയിൽ ജില്ലാ കമ്മിറ്റിയംഗം എം എസ് സന്തോഷ്‌ ഉദ്ഘാടനം ചെയ്തു.


deshabhimani section

Related News

View More
0 comments
Sort by

Home