06 December Sunday
3 മാസമായി ശമ്പളമില്ല

ഇന്ത്യൻ കോഫിഹൗസ‌് ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020
ചേർത്തല
ത‌ൃശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസില്‍ മൂന്നുമാസമായി ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച‌് ജീവനക്കാർ ധർണ നടത്തി. ഇന്ത്യൻ കോഫിഹൗസ‌് എംപ്ലോയീസ‌് യൂണിയൻ സിഐടിയു ത‌ൃശൂർമുതൽ തിരുവനന്തപുരംവരെയുള്ള തെരഞ്ഞെടുത്ത കോഫിഹൗസുകൾക്ക‌് മുന്നിലായിരുന്നു ധർണ. 
പിഎഫ്‌–--ഗ്രാറ്റുവിറ്റി തുകകൾ അടയ‌്ക്കുക, മൂന്ന്‌  വർഷമായി തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകുക, വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണംചെയ്യുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. 
ജില്ലാ കമ്മിറ്റി ചേർത്തല കോഫിഹൗസിന‌് മുന്നിൽ നടത്തിയ ധർണ സിഐടിയു ദേശീയ കൗൺസിൽ അംഗം കെ പ്രസാദ‌് ഉദ‌്ഘാടനംചെയ‌്തു. യൂണിയൻ ജില്ലാ പ്രസിഡന്റ‌് കെ ജി സുരേഷ‌് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top