മണ്ണഞ്ചേരി
വ്യാപാരി വ്യവസായി സമിതി മണ്ണഞ്ചേരി യൂണിറ്റ് ജനപ്രതിനിധികളെ ആദരിച്ചു.അഡ്വ.എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ഫുൾ സ്ട്രച്ച് പഞ്ചിലൂടെ നോബേൽ ബുക്ക് ഓഫ് വേൾഡിൽ ലോക റെക്കോഡിന് അർഹനായ മണ്ണഞ്ചേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രവീൺ കുമാറിനെയും വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു. അബ്ദുൾ നിസാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു മുഖ്യപ്രഭാഷണം നടത്തി. മണ്ണഞ്ചേരി സ്റ്റേഷൻ സി ഐ രവി സന്തോഷ് വ്യാപാരികൾക്ക് തിരിച്ചറിയൽ കാർഡ് നൽകി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി വി അജിത്ത് കുമാർ, വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, എം എസ് സന്തോഷ്, കെ പി ഉല്ലാസ്, കെ ഉദയമ്മ, എന്നിവരെ ആദരിച്ചു. യുണിറ്റ് സെക്രട്ടറി മുഹമ്മദ് മുസ്തഫ സ്വാഗതവും, ജോയിന്റ് സെക്രട്ടറി മുഹമ്മദ് കബീർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..