01 March Monday

ടോപ്പിലെത്താൻ കഞ്ഞിക്കുഴിയുടെ
പഠനസഹായ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021
ആലപ്പുഴ
മാർച്ച് 17ന് ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി വാർഡുകളിൽ ജനകീയ പഠന സഹായ പദ്ധതിയൊരുക്കി കഞ്ഞിക്കുഴി പഞ്ചായത്ത്. മാറിയ വിദ്യാഭ്യാസ രീതിയിൽ കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം പകരുന്നതിനാണ് പദ്ധതി.
 പുതിയ പാഠ്യരീതിയിൽ നിന്നുകൊണ്ട് പരീക്ഷാചോദ്യങ്ങൾ വിശകലനം ചെയ്യുകയും പരസ്‌പരം ചർച്ചകൾ ചെയ്‌ത്‌ കൂട്ടായ പഠനം ഒരുക്കുന്ന തരത്തിൽ കേന്ദ്രങ്ങൾ ആരംഭിക്കും. ഇതിനായി ഓരോ വാർഡുകളിലും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെ കൂട്ടായ്‌മയൊരുക്കിയാണ് തുടർ പ്രവർത്തനങ്ങൾ ഒരുക്കുന്നത്. പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾ കേന്ദ്രീകരിച്ച് പ്രഗൽഭരെ പങ്കെടുപ്പിച്ച് ചർച്ചകൾ സംഘടിപ്പിക്കും. 
 ഞായറാഴ്‌ച രാവിലെ 10ന് 16ാം വാർഡിൽ കളത്തിവീട് അങ്കണവാടിയിൽ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്‌ഘാടനം നിർവഹിക്കും.  കില പരിശീലകൻ ടോംസ് ആന്റണി  ക്ലാസ് നയിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top