13 December Friday

അയ്യപ്പന്മാരെ വരവേൽക്കാ‌ൻ അമ്പലപ്പുഴ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

 

അമ്പലപ്പുഴ
ശബരിമല തീർഥാടകരെ വരവേൽക്കാൻ അമ്പലപ്പുഴയിൽ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമ്പലപ്പുഴ അയ്യപ്പഭക്ത സംഘം നേതൃത്വത്തിൽ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലാണ് ക്രമീകരണം. തീർഥാടകർക്കായി 50 ദിവസം അന്നദാനമുണ്ടാകും.
 വാവർ പ്രതിനിധിയായി അനുഗമിച്ചിരുന്ന ഹസൻ റാവുത്തരുടെ കുടുംബവും ഇതിൽ പങ്കാളിയാകും. 19ന് താഴത്തുവീട്ടുകാരുടെയും 30ന് വാവർ പള്ളിയുടെയും നേതൃത്വത്തിലാണ് അന്നദാനം.
 ആദ്യ ആഴിപൂജ 20ന് മുഹമ്മ ചീരപ്പൻചിറ കളരിയിൽ നടക്കും. വിവിധ ക്ഷേത്രങ്ങളിലായി 18 ആഴീപൂജയാണ് നടക്കുക. ജനുവരി ആറിന് കെട്ടുനിറച്ച് സംഘാംഗങ്ങൾ ക്ഷേത്രത്തിലെത്തും. ഏഴിന്‌ രഥയാത്രയായി തീർഥാടനം. 10ന് മണിമലക്കാവിലെ ആഴീപൂജ, തുടർന്ന്‌ എരുമേലി പേട്ട, പമ്പാസദ്യ, സന്നിധാനത്ത് നെയ്യഭിഷേകം, മകരവിളക്ക് ദർശനം, മഹാനിവേദ്യം, കർപ്പൂരാഴി പൂജ എന്നിവയ്‌ക്കു ശേഷം 16ന് മലയിറങ്ങും. 
 ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്‌ച രാവിലെ ഒമ്പതിന് അമ്പലപ്പുഴ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗോപകുമാർ നിർവഹിക്കും. അന്നദാനം അമ്പപ്പുഴ സിഐ ടി മനോജ് ഉദ്‌ഘാടനം ചെയ്യും. കളത്തിൽ ചന്ദ്രശേഖരൻ നായർ, ആർ ഗോപകുമാർ, എൻ മാധവൻ കുട്ടി നായർ, കെ ചന്ദ്രകുമാർ, എൻ ഗോപാലകൃഷ്‌ണൻ, ജി ശ്രീകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top