08 December Wednesday

കുറിച്ചു മനസിലും

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തോലിക്ക കത്തീഡ്രലിൽ സിബിസിഐ വൈസ് പ്രസിഡന്റ് 
ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് കുട്ടിയെ ആദ്യക്ഷരം എഴുതിക്കുന്നു

ആലപ്പുഴ
വിജയദശമി ദിനമായ വെള്ളിയാഴ്‌ച ജില്ലയിൽ ആയിരക്കണക്കിന്‌ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയും തട്ടാരമ്പലം സരസ്വതി ക്ഷേത്രത്തിൽ ക്ഷേത്രതന്ത്രി കല്ലംമ്പള്ളി ഇല്ലം വാമനൻ നമ്പൂതിരിയും  കുട്ടികളെ  ആദ്യാക്ഷരം  എഴുതിച്ചു. ഗാനരചയിതാവ് രാജീവ്‌ ആലുങ്കൽ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.  
മുണ്ടോലിൽ ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ വിജയ ദശമി ആഘോഷങ്ങളുടെ ഭാഗമായി കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നതിന്റെ ഉദ്‌ഘാടനം  തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗം  കെ എസ് രവി നിർവഹിച്ചു. 
മാവേലിക്കര പുന്നമൂട്‌ സെന്റ്‌ മേരീസ്‌ കത്തോലിക്ക കത്തീഡ്രലിൽ സിബിസിഐ വൈസ്‌ പ്രസിഡന്റ്‌  ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്‌ ആദ്യാക്ഷരം എഴുതിച്ചു. ജില്ലയിലെങ്ങും വിവിധ സംഘടകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിജയദശമി ആഘോഷിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top