08 December Wednesday

കെഎസ്ആര്‍ടിഇഎ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

കെഎസ്ആര്‍ടിഇഎ ധര്‍ണ ചേർത്തലയിൽ പി വി അംബുജാക്ഷൻ 
ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
നവംബർ അഞ്ചിന് നടത്തുന്ന പണിമുടക്ക് സമരത്തിന്റെ മുന്നോടിയായി  കെഎസ്ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ യൂണിറ്റുകളിൽ ധർണ നടത്തി. 
ശമ്പള പരിഷ്‌കരണം നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കുക, സർവീസ് കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ്‌ പണിമുടക്ക്‌ നടക്കുന്നത്‌. ചേർത്തലയിൽ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി വി അംബുജാക്ഷൻ  ഉദ്ഘാടനംചെയ്‌തു. 
ആലപ്പുഴയിൽ സിഐടിയു ജില്ലാ കമ്മിറ്റി അം​ഗം എം സുനിൽ കുമാർ, കായംകുളത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ പി റെജി, ചെങ്ങന്നൂരിൽ പി ആർ ജയേഷ്, മാവേലിക്കരയിൽ കെ അനുരുദ്ധൻ, എടത്വായിൽ കെ പത്മകുമാർ എന്നിവരും ഉദ്ഘാടനം ചെയ്‍തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top