13 November Wednesday

വിശപ്പിന്‌ മറക്കാനാകുമോ...

വി ജി ഹരിശങ്കർUpdated: Wednesday Oct 16, 2019

പഴംപള്ളിക്കാവിലെ സ്വീകരണത്തിൽ മനു സി പുളിക്കലിന്‌ കഴിക്കാനുള്ള ഉച്ചഭക്ഷണം മീനാക്ഷിയമ്മ നൽകുന്നു

അരൂർ
ചൂട്‌ കനത്തിട്ടും മീനാക്ഷിയമ്മ മനുവിനെ കാത്തുനിന്നു.  കൈയിൽ ചെറിയ പൊതിയുണ്ട‌്. തടിച്ചുകൂടിയ ആളുകളോട് ഇടയ്‌ക്കിടെ തിരക്കി "ആ കൊച്ച് വരുമല്ലോ അല്ലേ?’. പ്രവർത്തകരിലാരോ വരുമെന്ന് ഉറപ്പ് നൽകിയപ്പോൾ സ്വീകരണ പന്തലിനരികെയിട്ട കസേരയിൽ ഇരിപ്പായി അവർ. വളമംഗലം തെക്ക് ഏഴുതെങ്ങുംതറയിൽ മീനാക്ഷിയമ്മ വന്നത് എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കലിനെ സ്വീകരിക്കാനാണ്. കൈയിലെ പൊതിയിൽ  മനുവിനുള്ള ഉച്ചഭക്ഷണമായിരുന്നു. അത്‌ നൽകാനാണ് 85 പിന്നിട്ട മീനാക്ഷിയമ്മയുടെ കാത്തിരിപ്പ്‌.
  "ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്ത എത്രയോ അമ്മമാരെയാണ് ആ കൊച്ചും കൂട്ടുകാരും പോറ്റുന്നത്. ഇത് ആ മകന‌് എന്റെ സ‌്നേഹം’.  മീനാക്ഷിയമ്മയുടെ കൈയിൽനിന്ന‌് പൊതിച്ചോർ വാങ്ങുമ്പോൾ മനു കൈകൂപ്പിനിന്നു.  
 "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’  മനുവിന്റെ നേത‌ൃത്വത്തിൽ ഡിവൈഎഫ്ഐ ആലപ്പുഴ മെഡിക്കൽ കോളേജിൽ തുടങ്ങിയ "ഹ‌ൃദയപൂർവം’ എത്ര ആഴത്തിൽ അമ്മ മനസുകളിലുണ്ടെന്ന് വിളിച്ചുപറയുകയാണ് ഇത്തരം കാഴ‌്ചകൾ. സ്വീകരണകേന്ദ്രങ്ങളിലെ അഭൂതപൂർവമായ ജനപങ്കാളിത്തവും മനുവിന്റെ നല്ല മനസിനുള്ള അംഗീകാരമാണ‌്.  ഈ ചെറുപ്പക്കാരനെ നാടിന്റെ ഹ‌ൃദയത്തിലേക്ക്‌  കൈപിടിച്ച്‌ നടത്തുകയാണവർ.  
സെന്റ്‌ ആൽബർട‌്സ‌് കോളേജ‌് വിദ്യാർഥി സഞ‌്ജുരാജ‌് സ്വന്തമായി വരച്ച മനുവിന്റെ ചിത്രം നൽകിയാണ‌് സ്ഥാനാർഥിയെ വരവേറ്റത‌്.  നിലത്തെഴുത്താശാൻ സംഘടനയും സ്വീകരിക്കാനെത്തി. 
  തുറവൂർ മാനവ സഹായ സമിതിയിൽനിന്നാരംഭിച്ച പര്യടനം മനക്കോടം, കോസ‌്റ്റൽ, കുത്തിയതോട‌്, നാലുകുളങ്ങര, വല്യത്തോട‌് സ്വീകരണങ്ങൾക്ക‌ുശേഷം കാക്കത്തുരുത്തിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ പി കെ ബിജു, പി ജയരാജൻ, എൻ എൻ ക‌ൃഷ‌്ണദാസ‌്, ചലച്ചിത്രതാരം ജയൻ, എംഎൽഎമാരായ എ എൻ ഷംസീർ,  കെ ബാബു  എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top