13 November Wednesday

വള്ളങ്ങളുടെ എൻജിൻ മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019
അമ്പലപ്പുഴ
പുന്നപ്രയിൽ മത്സ്യബന്ധന വള്ളങ്ങളുടെ അഞ്ച്‌ എൻജിനുകൾ മോഷണം പോയി. പുന്നപ്ര തെക്ക് പഞ്ചായത്ത് തെക്കേവീട്ടിൽ അനുമോന്റെ രണ്ട്‌ 25 എച്ച്പി, മൂന്ന്‌ 9.9 എച്ച്‌പി യമഹ എൻജിനുകളാണ്‌ കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടത്. പുന്നപ്ര ഫിഷ് ലാൻഡിങ് സെന്ററിലെ മുറിയുടെ വാതിൽ കുത്തിത്തുറന്ന് എൻജിനുകൾ കവർന്നശേഷം മറ്റൊരു താഴുകൊണ്ട് പൂട്ടുകയായിരുന്നു. പുന്നപ്ര പൊലീസിൽ പരാതി നൽകി.
 തോട്ടപ്പള്ളിമുതൽ പറവൂർവരെയുള്ള പ്രദേശത്തുനിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ ഇടക്കിടെ മോഷണം പോകുന്നുണ്ട്‌. എൻജിൻ, വല, വെയ്‌റ്റ്‌ തുടങ്ങി ലക്ഷക്കണക്കിന്‌ രൂപയുടെ ഉപകരണങ്ങളാണ്‌ ആറുമാസത്തിനിടെ നഷ്‌ടമായത്‌. 
തോട്ടപ്പള്ളി തുറമുഖം, പുന്നപ്ര ഫിഷ് ലാൻഡിങ് സെന്റർ എന്നിവിടങ്ങളിലാണ് മോഷണങ്ങളിൽ ഏറെയും. തീരദേശത്ത്‌ പരിശോധന ശക്‌തമാക്കി മോഷണം തടയണമെന്ന് തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞദിവസം അഞ്ച്‌ എൻജിനുകൾ മോഷണം പോയതോടെ 30 കുടുംബങ്ങളുടെ കൂടി ഉപജീവനം വഴിമുട്ടി. 
പ്രധാന വാർത്തകൾ
 Top