21 October Monday

വീട്‌ കുത്തിത്തുറന്ന്‌ 40 പവൻ മോഷ്‌ടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

 

കായംകുളം
വീട്‌ കുത്തിത്തുറന്ന് 40 പവൻ സ്വർണാഭരണം കവർന്നു. ക‌ൃഷ്‌ണപുരം ഞക്കനാൽ ശ്രീനിലയത്തിൽ റേഷൻകട വ്യാപാരി സത്യന്റെ വീട്ടിലാണ്‌ മോഷണം. ഇവർ 13ന് ഗുരുവായൂരിലേക്ക്‌ പോയിരുന്നു. ഞായറാഴ്‌ച വൈകിട്ടാണ്‌ മടങ്ങിയെത്തിയത്. സമീപത്തെ വീട്ടിലും ആളില്ലായിരുന്നു. 
വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ്‌ മോഷ്‌ടാവ്‌ അകത്തുകയറിയത്‌. അലമാരകളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ലാപ്ടോപ്പുകളും മറ്റും ഉണ്ടായിരുന്നെങ്കിലും നഷ്‌ടപ്പെട്ടിട്ടില്ല. കായംകുളം പൊലീസ് അന്വേഷണമാരംഭിച്ചു.
പ്രധാന വാർത്തകൾ
 Top