18 October Friday

ആളില്ലാത്ത വീട്ടിൽ മോഷണം: 16 പവൻ കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
അമ്പലപ്പുഴ
ആളില്ലാത്ത വീടിന്റെ വാതിൽ തകർത്ത് 16 പവൻ സ്വർണാഭരണവും 30,000 രൂപയും എൽഇഡി ടിവിയും കവർന്നു. അമ്പലപ്പുഴ വടക്കേനട മംഗലപ്പള്ളിൽ കെ പി ശ്രീകുമാറിന്റെ വീട്ടിലാണ് മോഷണം.  ശ്രീകുമാർ വീടുപൂട്ടി വ്യാഴാഴ്‌ച കുടുംബസമേതം ചെന്നൈയിലെ ബന്ധുവീട്ടിൽ പോയിരുന്നു. ഞായറാഴ്‌ച വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. അമ്പലപ്പുഴ പൊലീസ്‌ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളും പണവും ടിവിയും മോഷണംപോയതായി കണ്ടെത്തിയത്. തിങ്കളാഴ്‌ച വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തും.
പ്രധാന വാർത്തകൾ
 Top