25 July Sunday

ബാങ്ക് വായ്‌പയ്‌ക്ക്‌ മൊറട്ടോറിയം പ്രഖ്യാപിക്കണം: 
എ എം ആരിഫ് എംപി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

 ആലപ്പുഴ

ബാങ്ക് വായ്‌പകൾക്ക് ആറ്‌ മാസത്തേക്കെങ്കിലും പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എംപി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‌ കത്തയച്ചു. ആദായനികുതി പരിധിക്ക്‌ പുറത്തുള്ള ഓരോ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകണമെന്നും എംപി ആവശ്യപ്പെട്ടു.
 സാധാരണക്കാരുടെ വായ്‌പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാർ വിമുഖത കാട്ടുമ്പോൾ ബാങ്കുകൾ 2020–-21 സാമ്പത്തികവർഷം 1.53 ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളി. കോവിഡ് -19 മഹാമാരിയുടെ ദുരിതംപേറുന്ന സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിനേക്കാൾ വൻകിട കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളാനാണ്‌ കേന്ദ്രസർക്കാരിന്‌ വ്യഗ്രത. ക്ഷേമപദ്ധതികൾക്കെന്ന പേരിൽ പെട്രോൾ, -ഡീസൽ വിലവർധനയിലൂടെ കൊള്ള തുടരുന്ന കേന്ദ്രസർക്കാർ സാധാരണ ജനങ്ങൾക്ക് പ്രതിമാസം അഞ്ച്‌ കിലോ ഭക്ഷ്യധാന്യം മാത്രമാണ്‌ ലഭ്യമാക്കുന്നതെന്നും എംപി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top