05 July Tuesday

പ്രത്യേക വികസന നയം വേണം: കെപിഎംഎസ്‌

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

കെപിഎംഎസ് സംസ്ഥാന സമ്മേളനം ജനറല്‍ സെക്രട്ടറി പി എം വിനോദ് ഉദ്ഘാടനംചെയ്യുന്നു

ചേർത്തല
പട്ടികജാതി–-വർഗ വിഭാഗങ്ങൾക്ക്‌ പ്രത്യേക വികസന നയം പ്രഖ്യാപിക്കണമെന്നും നിയമനങ്ങളിലെ സംവരണം സാർവത്രികമാക്കണമെന്നും കെപിഎംഎസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ചേർത്തല എൻഎസ്‌എസ് യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനവും സുവർണജൂബിലി ആഘോഷവും സംസ്ഥാന ജനറൽ സെക്രട്ടറി പി എം വിനോദ് ഉദ്ഘാടനംചെയ്‌തു. 
വർക്കിങ് പ്രസിഡന്റ് സി ഒ രാജൻ അധ്യക്ഷനായി. ടി കെ പുരുഷൻ, എസ് ചന്ദ്രൻ, കെ കെ പുരുഷോത്തമൻ, അജിത പ്രദീപ്, ആലങ്കോട് സുരേന്ദ്രൻ, സി രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ പുരുഷോത്തമൻ (പ്രസിഡന്റ്‌), പി എം വിനോദ്‌ (ജനറൽ സെക്രട്ടറി), കെ വിദ്യാധരൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top