05 July Tuesday
വീടുകയറി ആക്രമണം

അഞ്ചംഗ സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

വീടുകയറി ആക്രമിച്ച കേസിൽ പിടിയിലായവർ

 
മുഹമ്മ
തണ്ണീർമുക്കത്ത് വീടുകയറി ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. കോട്ടയം വെച്ചൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കളരിക്കൽ വീട്ടിൽ അനന്ദു ഷാജി (28), വെച്ചൂർ പഞ്ചായത്ത് 13–-ാം വാർഡിൽ കളരിക്കൽത്തറ വീട്ടിൽ മനു (അമ്പിളി –- 19), വെച്ചൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ പോട്ടകാരി വീട്ടിൽ ബിനീഷ് (ചിറ്റു – -31), ഇടുക്കി കാഞ്ചിയാർ പഞ്ചായത്ത് 14–-ാം  വാർഡിൽ, കൽത്തൊട്ടിയിൽ കളത്തിൽ വീട്ടിൽ മനു കെ രാജു (33), തണ്ണീർമുക്കം പഞ്ചായത്ത്  മൂന്നാം വാർഡിൽ ചാണിയിൽ വീട്ടിൽ  അജിത്ത് (സൂസി –-28) എന്നിവരെയാണ് മുഹമ്മ എസ്എച്ച്ഒ എൻ വിജയൻ, പ്രിൻസിപ്പൽ എസ്ഐ എസ് ബൈജു എന്നിവർ അറസ്‌റ്റ്‌ ചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു. 
തണ്ണീർമുക്കം ഏഴാം വാർഡിൽ കരുണാലയത്തിൽ പ്രതാപന്റെ വീട്ടിൽ  ചൊവ്വ പുലർച്ചെ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ഇവർ ആക്രമണം നടത്തിയിരുന്നു. മാലിന്യവണ്ടി ഓടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്‌ ആക്രമണത്തിൽ കലാശിച്ചത്‌. പ്രതികൾ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണെന്ന്‌ പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top