16 July Tuesday

യൂത്ത‌്സെന്റർ നിർമാണത്തിന‌് നവദമ്പതികൾ വിവാഹമോതിരം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

"യൂത്ത്സെന്റർ’ നിർമാണ ഫണ്ടിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ശ്വേത എസ് കുമാറും മുല്ലയ്‌ക്കൽ മേഖല വൈസ്പ്രസിഡന്റ് സനീഷ്‌ സത്യനും മനു സി പുളിക്കലിന്‌ വിവാഹമോതിരം കൈമാറുന്നു

ആലപ്പുഴ
ഡിവൈഎഫ്ഐ ഭരണിക്കാവ് മുൻ യൂണിറ്റ് സെക്രട്ടറിയും നിയമസഭാ സ്പീക്കറുടെ പേർസണൽ സ്റ്റാഫ് അംഗവുമായ കൃഷ്ണകുമാറും ഭാര്യയും തങ്ങളുടെ വിവാഹമോതിരം ഡിവൈഎഫ്ഐ ജില്ലാകമിറ്റി ഓഫീസായ "യൂത്ത്സെന്റർ’ നിർമാണ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ലാട്രഷറർ എംഎസ് അരുൺകുമാർ ഏറ്റുവാങ്ങി. 
 ബുധനാഴ‌്ച വിവാഹിതരായ ഡിവൈഎഫ്ഐ ജില്ലാകമിറ്റി അംഗം ശ്വേത എസ് കുമാറും മുല്ലയ്ക്കൽ മേഖല വൈസ് പ്രസിഡന്റ് സനീഷും വിവാഹമോതിരം യൂത്ത്സെന്റർ നിർമാണ ഫണ്ടിലേക്ക് സംഭാവന ചെയ്തു. സംസ്ഥാന വൈസ‌് പ്രസിഡന്റ‌് മനു സി പുളിക്കൽ മോതിരം ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
 Top