16 July Tuesday

വീട‌് കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

കത്തിനശിച്ച വീടിന്‌ മുന്നിൽ മറിയാമ്മയും പേരക്കുട്ടികളും

മാരാരിക്കുളം 
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13–--ാം വാർഡിൽ ഓമനപ്പുഴ പള്ളുരുത്തിയിൽ ഷൈജു (യേശുദാസ്) വിന്റെ വീട‌് കത്തിനശിച്ചു. 
ടിൻഷീറ്റ‌്, പ്ലാസ‌്റ്റിക്, ഫൈബർ എന്നിവ ഉപയോഗിച്ച‌് നിർമിച്ച വീടായിരുന്നു. ബുധനാഴ‌്ച പകൽ 11നാണ‌് സംഭവം. മക്കളെ അടുത്തവീട്ടിലാക്കിയശേഷം ഷൈജുവും ഭാര്യ മെറീനയും അമ്മ മറിയാമ്മയും ജോലിക്ക‌് പോയതായിരുന്നു. 
ഫ്രിഡ‌്ജ‌്, ടിവിയടക്കം അഗ‌്നിക്കിരയായി. ഗ്യാസ് സിലിണ്ടർ വൻ ശബ‌്ദത്തോടെ പൊട്ടിത്തെറിച്ചു. ആലപ്പുഴയിൽനിന്ന് ഫയർ യൂണിറ്റ് എത്തിയെങ്കിലും എല്ലാം കത്തിയമർന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 
  വീടിനോട് ചേർന്ന് പൂട്ടിയിട്ടിരുന്ന വളർത്തുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അയൽക്കാരായ കൈതപ്പറമ്പിൽ സോണി, കുരിശുപറമ്പ് ഷെറിൻ, താഴ‌്ചയിൽ ജിത്തു എന്നിവർക്ക് പൊള്ളലേറ്റു. 
നായയ‌്ക്കും പൊള്ളലേറ്റിട്ടുണ്ട‌്. വീട്ടിൽ വളർത്തിയിരുന്ന ഒരു മുയൽ തീയിൽപ്പെട്ടു. മറ്റൊരെണ്ണം രക്ഷപ്പെട്ടു. അയൽവീടായ കുരിശിങ്കൽ വീടിനും കേടുപറ്റി.
പ്രധാന വാർത്തകൾ
 Top