26 August Monday

കണ്ണമ്പള്ളിയിൽ കൊയ‌്ത്തുത്സവം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

കണ്ണമ്പള്ളി പാടശേഖരത്തിലെ കൊയ‌്ത്തുത്സവം ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജി വിവേക് ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
സംസ്ഥാന സർക്കാരിന്റെ തരിശുരഹിതകേരളം പദ്ധതിയിലൂടെ കതിരണിഞ്ഞ ആലാപഞ്ചായത്തിലെ കണ്ണമ്പള്ളി പാടശേഖരത്തിൽ കൊയ‌്ത്തുത്സവം നടന്നു. ആലാ മാമ്പറ്റപ്പടിക്കുസമീപം ചെങ്ങന്നൂർ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക് ഉദ്ഘാടനം ചെയ്തു. 
ചെങ്ങന്നൂർ ബ്ലോക്ക‌്പഞ്ചായത്ത് പ്രസിഡന്റ് പി സി അജിത, ജില്ലാ പഞ്ചായത്തംഗം വി വേണു, സുനിൽ മണ്ണാരേത്ത്, വാസുദേവൻ പള്ളത്ത്, സുമ അശോകൻ, കെ ആർ മുരളീധരൻപിള്ള, കെ ഡി രാധാകൃഷ്ണക്കുറുപ്പ്, അഡ്വ. സന്തോഷ് മാണിക്കശ്ശേരി, ശാന്തി രാജശേഖരൻ, കെ എൻ ബിന്ദുരാജൻ, പൊന്നമ്മ മണിക്കുട്ടൻ, ഓമന ചന്ദ്രൻ, അഡ്വ. ജോസ് മണപ്പുറത്ത്, വി എസ് ഗോപാലകൃഷ്ണൻ, സി ഡി കുഞ്ഞച്ചൻ, സുരേന്ദ്രൻ,  ടി സി രാജീവ്, രമേശൻ പറമ്പുന്തറ, സിബിച്ചൻ കൈനടി, ഐസക് എന്നിവർ സംസാരിച്ചു. കണ്ണമ്പള്ളിപ്പാടശേഖര സമിതി സെക്രട്ടറി കെ ഒ ശിവൻപിള്ള സ്വാഗതവും പ്രസിഡന്റ് തോമസ് വർഗീസ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top