26 March Tuesday

റോഡുകൾ, പാലങ്ങൾ ജില്ലയിൽ 2000 കോടിയുടെ വികസനം

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

ആലപ്പുഴ > ഏതൊരു നാടിന്റെയും അടിസ്ഥാനവികസനത്തിൽ നിർണായകമാണ് റോഡുകളും പാലങ്ങളും. ഒരു പൂ ചോദിച്ചാൽ വസന്തം തന്നതുപോലെ ഇക്കാര്യത്തിൽ ഇടതുപക്ഷ സർക്കാർ ആലപ്പുഴക്ക് വാരിക്കോരി നൽകി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഇടപെടൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളുടെയും വികസനത്തിൽ ദൃശ്യം. ധനമന്ത്രി തോമസ് ഐസക്കിന്റെ കരുതലിൽ നിർമാണപ്രവർത്തനങ്ങൾക്കെല്ലാം ഫണ്ടും യഥേഷ്ടം. ബജറ്റിൽ വകയിരുത്തിയും കിഫ്ബിയിൽ ഉൾപ്പെടുത്തിയും നബാർഡിന്റെ ധനസഹായം നേടിയെടുത്തുമാണ് ജില്ലയ്ക്ക് സമാനതകളില്ലാത്ത  വികസനവസന്തമൊരുക്കിയത്. രണ്ടുവർഷത്തിനിടെ രണ്ടായിരത്തിലേറെ കോടി രൂപയാണ്  റോഡുകൾക്കും പാലങ്ങൾക്കുമായി ചെലവഴിക്കുന്നത്. വലിയ നിർമാണങ്ങൾക്ക് ഒന്നുരണ്ട് ഘട്ടങ്ങളിലായി തുക അനുവദിക്കുന്നു. പൂർത്തിയായതും നിർമാണത്തിലുള്ളതും വരാനിരിക്കുന്നതുമായ നിരവധി പദ്ധതികൾ മണ്ഡലങ്ങളുടെ മുഖച്ഛായ മാറ്റുകയാണ്. പദ്ധതികളുടെ പേരും തുകയും ചുവടെ:

 ചെങ്ങന്നൂർ
പേരിശേരി‐ ചെറിയനാട് 1.41 കോടി, കോടുകുളഞ്ഞി‐ പുലക്കടവ് റോഡ്1.52 കോടി, എണ്ണയ്ക്കാട്‐ ഉളുന്തി റോഡ് ഒരുകോടി, ചെങ്ങന്നൂർ‐ കിടങ്ങന്നൂർ റോഡ് 1.56 കോടി, മഠത്തിൽകടവ് പാലം നിർമാണം 11.8 കോടി, കൈപ്പാലകടവ് പാലം 12 കോടി, വഴുവാടി കടവ് പാലം 25 കോടി, പെണ്ണുക്കര കക്കട റോഡ് 8 കോടി, പബ്ലിക് ഓഫീസ് റോഡ് 2 കോടി, മിത്രമഠം പാലം 9.85 കോടി, പമ്പാനദിക്ക് കുറുകെ കുത്തിയതോട് പാലം രണ്ട് കോടി, കോട്ടക്കൽ കടവ് പാലം 0.6 കോടി, ചക്കുളത്തുകടവ് പാലം 0.6 കോടി, ഐക്കാട്ട്കടവ് പാലം 0.4 കോടി, കീച്ചേരിക്കടവ് പാലം ഒരുകോടി, കൊല്ലകടവ്‐ കുളനട റോഡ് 19.33 കോടി, മാന്നാർ‐ വീയപുരം റോഡ് 16.41 കോടി, ഇലഞ്ഞിമേൽ‐ ഹരിപ്പാട് റോഡ് 15 കോടി, ചെങ്ങന്നൂർ ബൈപ്പാസ് 20 കോടി, പുളിഞ്ചുവട്‐ ആല അത്താലക്കടവ് റോഡ് ആറ് കോടി, എരമല്ലിക്കര പാലം 10.06 കോടി.

അരൂർ
അരൂർ എൻഎച്ച് ഡീ ലിങ്കിഡ് പോർഷൻ 3.77 കോടി, എഎ റോഡ് മുതൽ അരൂക്കുറ്റി റോഡ് 1.8 കോടി, പൂച്ചാക്കൽ പഴയ മാർക്കറ്റ് റോഡിലെ ട്വിൻബോക്സ് കൾവർട്ട് 0.95 കോടി, മണിയൻവെളി കലുങ്ക്‐ കുടപ്പുറം റോഡ് 1.85 കോടി, വാക്കയിൽകടവ് പാലം 16.8, ചേർത്തല അരൂക്കുറ്റി റോഡ് എട്ടുകോടി, കാക്കത്തുരുത്ത് പാലം 20 കോടി, വയലാർ ഇൻഫോപാർക്ക് പാലം 100 കോടി, പെരുമ്പളം പാലം 100 കോടി, വേമ്പനാട് കായലിനു കുറുകെ നേരേക്കടവ്‐മാക്കേക്കടവ് പാലം 98.09 കോടി.

ചേർത്തല

പഴയ എൻഎച്ച് ഭാഗം 3.52 കോടി, ചേർത്തല ടൗൺ റോഡുകളുടെ നിർമാണം 6.31 കോടി, മനോരമക്കവല വികസനം 8.50 കോടി, എഎസ് കനാൽ ഈസ്റ്റ് ബാങ്ക് റോഡ് ഒരുകോടി, കുറുപ്പൻകുളങ്ങര റോഡ് 1.5 കോടി, ആലപ്പുഴ‐ മധുര റോഡ് ഒമ്പത് കോടി, സെന്റ്മേരീസ് പാലം ഒരുകോടി, ചേർത്തല‐ തണ്ണീർമുക്കം റോഡ് 12.8 കോടി, മുട്ടത്തിപ്പറമ്പ്‐ അർത്തുങ്കൽ റോഡ് 13.59 കോടി, കണിച്ചുകുളങ്ങര ബീച്ച് എൻഎച്ച് കായിപ്പുറം കായലോരം റോഡ് 12.3 കോടി, നെടുമ്പ്രക്കാട് വിളക്കുമരം പാലം 30 കോടി, ഇരുമ്പുപാലം ഉൾപ്പെടെ ടൗൺ റോഡുകളുടെ നിർമാണം 22 കോടി,  വയലാർ പാലം മുട്ടം ബസാർ എട്ടുപുരയ്ക്കൽ റോഡ് 20 കോടി, മുട്ടത്തിപ്പറമ്പ് റോഡ് 4.38 കോടി.

ആലപ്പുഴ

വഴിച്ചേരി‐ കൊമ്മാടി റോഡ് 1.51 കോടി, മണ്ണഞ്ചേരി‐ പൊന്നാട് റോഡ് 1.50 കോടി, ആലപ്പുഴ അർത്തുങ്കൽ പാതയിലെ
വാഴക്കൂട്ടം പാലം 3.50 കോടി, പാതിരപ്പള്ളി‐ കോമളപുരം‐ നേതാജി റോഡ് എട്ട് കോടി, തിരുവിഴ ക്രോസ് റോഡ് ഒരുകോടി, വാറാൻകവല‐ കാവുങ്കൽ റോഡ് 21.50 കോടി, കാട്ടൂർ‐ കലവൂർ റോഡ് 20.8 കോടി, പുന്നമട സ്റ്റാർട്ടിങ് പോയിന്റ് പാലം
48.8 കോടി, ജില്ലാക്കോടതി പാലം 98 കോടി, ശവക്കോട്ടപ്പാലം സമാന്തരപാലം 28.45 കോടി, തുമ്പോളി കണക്ടിവിറ്റി റോഡ് 20 കോടി, പുന്നമട കായൽ റോഡ് 60 കോടി, മുഹമ്മ‐ തണ്ണീർമുക്കം കായൽതീരം റോഡ് 21 കോടി, എഎസ് കനാൽ‐ ഈസ്റ്റ് ബാങ്ക് റോഡ് 43.30 കോടി.

ഹരിപ്പാട്
ശാസ്താമുറി റോഡ് 2.76 കോടി, ആർകെ ജങ്ഷൻ‐ കാർത്തികപ്പള്ളി റോഡ് 0.848 കോടി,
കീരിക്കാട് വെട്ടത്തുകടവ് റോഡ് 2.20കോടി, കെവി ജെട്ടി
റോഡ് 4 കോടി, കീരിക്കാട്‐
കനകക്കുന്ന് റോഡ് അഞ്ച്
കോടി, കരുവാറ്റ‐ മാന്നാർ റോഡ്
അഞ്ച് കോടി, പള്ളിപ്പാട് കൊടുംതാർമേൽപ്പാടം പാലം 30 കോടി, ചെറുതന കടവ് പാലം 12.7 കോടി,
കുമാരകോടി പാലം 30.0 കോടി, വലിയഴീക്കൽ പാലം 146.5 കോടി.

അമ്പലപ്പുഴ
കൊച്ചുകട റോഡ് 1.01 കോടി, ജൂബിലി റോഡ് 0.305 കോടി, എക്സ്ചേഞ്ച് റോഡ് 0.305 കോടി, എലിഫെന്റ് ഗേറ്റ് റോഡ് 0.125 കോടി, വട്ടപ്പള്ളി റോഡ് 0.475 കോടി, വൈശ്യംഭാഗം പാലം 33.35 കോടി, അമ്പലപ്പുഴ‐ കാണിപ്പാറ‐ എസ്എൻ കവല റോഡ് 25 കോടി, ആലപ്പുഴ‐ അമ്പലപ്പുഴ റോഡ് നെറ്റ്വർക്ക്  68.72 കോടി, കരൂർ റോഡ് 3.25 കോടി, കരുമാടി തോടിനുകുറുകെ നടപ്പാത രണ്ട് കോടി, ഓൾഡ് മുൻസിഫ് കോർട്ട് റോഡ് 0.90 കോടി, ഇംഗ്ലീഷ് സ്കൂൾ റോഡ് 0.90 കോടി, അമ്പലപ്പുഴ ബൈപ്പാസ് 70 കോടി, അമ്പലപ്പുഴ‐ തിരുവല്ല റോഡ് 69.5 കോടി, കൈതവന‐ അമ്പലപ്പുഴ വടക്കേനട റോഡ് 19.54 കോടി, നാലുചിറ തോട്ടപ്പള്ളി പാലം 38 കോടി, പള്ളാത്തുരുത്തി ഔട്ട്പോസ്റ്റ് പാലം 59.5 കോടി, കരുമാടിക്കുട്ടൻ‐ കരിയിൽഇല്ലിച്ചിറ റോഡ് ആറ് കോടി, വളഞ്ഞവഴി എസ്എൻ കവല കഞ്ഞിപ്പാടം റോഡ് 14 കോടി, കൈതവന‐ കല്ലുപാലം‐ തുമ്പോളി റോഡ് 11 കോടി.

കുട്ടനാട്
കാട്ടുനിലം‐ 34ൽപടി റോഡ് 1.48 കോടി, പള്ളിക്കൂട്ടുമ്മ‐ നീലംപേരൂർ റോഡ് 1.131 കോടി, എടത്വ‐മാമ്പുഴക്കരി റോഡ് 1.18 കോടി, മുളക്കാംതുരുത്തി‐ കൃഷ്ണപുരം റോഡ് 1.8 കോടി, ചമ്പക്കുളം കനാൽജെട്ടി പാലം 11.25 കോടി, കിടങ്ങറ‐ കണ്ണാടി റോഡ് 1.81 കോടി, നെടുമുടി‐ കുപ്പപ്പുറം റോഡ് 1.5 കോടി,
കോഴിമുക്ക്‐ ചമ്പക്കുളം റോഡ് എട്ട് കോടി, കൈനകരി പള്ളി പാലം ആറ് കോടി, കാനാച്ചേരി പാലം നാലു കോടി, കന്നിട്ടപ്പറമ്പ് പാലം
ഒരുകോടി, തോട്ടുകടവ് പാലം നാലു കോടി, പടഹാരം പാലം 55.78 കോടി, തട്ടാശേരി പാലം 55.5 കോടി, ചാവറ സി ബ്ലോക്ക് റോഡ് 15 കോടി, മുട്ടേൽ പാലം 15 കോടി, പുളിങ്കുന്ന് പാലം
25 കോടി, മങ്കൊമ്പ് മിനിസിവിൽസ്റ്റേഷനു സമീപം പാലം 28.5 കോടി, മുണ്ടയ്ക്കൽ പാലം 22.5 കോടി, കെ സി പാലം 2.5 കോടി.

കായംകുളം
പുല്ലുകുളങ്ങര‐ കൊച്ചീടെ ജെട്ടി റോഡ് 1.2 കോടി, കല്ലുമൂട് ഡീവിയേഷൻ റോഡ് 0.67 കോടി, കളരിയ്ക്കൽ‐ മണിവേലിക്കടവ് റോഡ് 2.3 കോടി,
പെരിങ്ങാല‐ കൊച്ചിക്കൽ റോഡ് 1.45 കോടി, ഒന്നാംകുറ്റി‐ കുറ്റിപ്പുറം റോഡ് 1.5 കോടി,
 തൈയ്യിൽ പെരിങ്ങാല റോഡ് 2.5 കോടി, ചെട്ടികുളങ്ങര‐ ചുനക്കര റോഡ് രണ്ട് കോടി, പാർക്ക് ജങ്ഷൻ പാലം 4.50 കോടി,
മുട്ടേൽപാലം 1.6 കോടി,
കരീലക്കുളങ്ങര‐ മല്ലിക്കാട്ടുകടവ് ഫെറി റോഡ്
 20.24 കോടി,  മുനമേൽകടവ് സൊസൈറ്റി പാലം 50 കോടി, ശഹിദർ പള്ളി റോഡ് 4.98 കോടി.

മാവേലിക്കര

 തട്ടാരമ്പലം‐ മാന്നാർ റോഡ് 1.05 കോടി, പുതിയകാവ് റോഡ് 1.90 കോടി, കൊല്ലക്കടവ്
ഫെറി റോഡ് 2.02 കോടി, ആനയടി റോഡ് 2.385 കോടി,
ചാരുംമൂട്, താമരക്കുളം ജങ്ഷൻ നവീകരണം ഒരുകോടി, മിച്ചൽജങ്ഷൻ 25 കോടി, കണ്ടിയൂർ ബൈപ്പാസ് 3.75 കോടി, ചെറുകുന്നം വെട്ടിയാർ റോഡ് 4.5 കോടി, പുതിയകാവ്‐ പള്ളിക്കൽ‐ കല്ലുമല‐ ബുധനൂർ റോഡ് 18.25 കോടി, എരുമക്കുഴി‐എടപ്പോൺ റോഡ് 6 കോടി.

പ്രധാന വാർത്തകൾ
 Top