05 April Sunday

കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ പതാക ഉയരും

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

മങ്കൊമ്പ്

കെഎസ്‌കെടിയു ജില്ലാസമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിലെ 15 ഏരിയകളിൽ നിന്ന് 350 പ്രതിനിധികൾ എം സി മാധവൻ നഗറിൽ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. തിങ്കളാഴ്‌ച കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിക്കും.19ന് വൈകിട്ട് എം എം ആന്റണി നഗറിൽ പൊതുസമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്യും. 
 സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക, കൊടിമര ജാഥകൾ ഞായറാഴ്‌ച പകല്‍ മൂന്നിന് പര്യടനം തുടങ്ങും. 
പൊതുസമ്മേളന ന​ഗറില്‍ ഉയര്‍ത്താനുള്ള പതാക കാവാലം ശ്രീധരൻ രക്തസാക്ഷി മണ്ഡപ ത്തിൽനിന്ന് കെഎസ്‌കെടിയു സംസ്ഥാന കമ്മറ്റിയംഗം ഡി ലക്ഷ്‌മണൻ ജാഥാക്യാപ്റ്റൻ എൻ പി വിൻസെന്റിനെ ഏൽപ്പിക്കും. 
പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാക കൈനകരിയിൽ സഹദേവന്റെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ജില്ലാ സെക്രട്ടറി എം സത്യപാലൻ ക്യാപ്റ്റൻ എഡി കുഞ്ഞച്ചനെ ഏൽപ്പിക്കും. പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം വീയപുരം മേൽപ്പാടത്ത് കുട്ടിയമ്മയുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന് ജില്ലാ പ്രസിഡന്റ് കെ രാഘവൻ  എൻ സോമനെ ഏല്‍പിക്കും. വൈകിട്ട് ആറിന് പതാകയും കൊടിമരവും സ്വാഗതസംഘം സെക്രട്ടറി ആർ രാജേന്ദ്രകുമാർ ഏറ്റുവാങ്ങും. പൊതുസമ്മേളന വേദിയായ എം എം ആന്റണി നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ പ്രകാശൻ പതാക ഉയർത്തും.
പ്രധാന വാർത്തകൾ
 Top