12 December Thursday

ലഹരിക്കെതിരെ കുട്ടികൾ ബാഡ്‌ജ്‌ ധരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
ആലപ്പുഴ
ലഹരിവർജന ദൗത്യമായ -വിമുക്തിയുടെ നേത‌ൃത്വത്തിൽ ‘നാളത്തെ കേരളം, ലഹരിമുക്ത നവകേരളം’ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. ജില്ലയിലെ സ്‌കൂളുകളിൽ കുട്ടിക ലഹരിവിരുദ്ധ സന്ദേശം പതിച്ച ബാഡ്‌ജ്‌ ധരിച്ചു. ജില്ലയിൽ ഒന്നരലക്ഷം വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ്‌ കമീഷണർ ഷാജി എസ് രാജൻ, വിമുക്തി മിഷൻ മാനേജർ കെ കെ അനിൽകുമാർ, അസി. എക്‌സൈസ്‌ കമീഷണർ (എൻഫോഴ്‌സ്‌മെന്റ്) ജോസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top