25 September Saturday

പഠനവിടവ് നികത്തും: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

ഇലിപ്പക്കുളം കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 
പുതിയ കെട്ടിടത്തിന്റെ ശിലാഫലകം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അനാച്ഛാദനംചെയ്യുന്നു

ചാരുംമൂട്‌
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ നിർമിച്ച സ്‌കൂൾ കെട്ടിടങ്ങൾ, ഹയർ സെക്കൻഡറി ലാബുകൾ, ഹയർ സെക്കൻഡറി ലൈബ്രറികൾ എന്നിവയും നിർമാണം ആരംഭിക്കുന്ന സ്‌കൂൾ കെട്ടിടങ്ങളുടെ കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. ഇലിപ്പക്കുളം കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. പ്രാദേശികമായി നടന്ന ചടങ്ങും അദ്ദേഹം ഉദ്‌ഘാടനംചെയ്‌തു. 
   അനുകൂല സാഹചര്യമുണ്ടായാൽ ഉടൻ സ്‌കൂളുകൾ തുറന്നുള്ള അധ്യയനം സാധ്യമാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുറേ മാസമായി കുട്ടികൾ വീടുകളിൽ തന്നെയാണ്. ഇത് കുട്ടികളുടെ ശീലങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. കുട്ടികൾക്കുണ്ടായ പഠനവിടവ് നികത്താൻ ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 
എം എസ്‌ അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വൈസ്‌പ്രസിഡന്റ് ബിപിൻ സി  ബാബു, മുൻ എംഎൽഎ ആർ രാജേഷ്, എൻസിആർടിഇ ഡയറക്‌ടർ ബി അബുരാജ്,  ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ വി ആർ ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ–-ഓർഡിനേറ്റർ എ കെ പ്രസന്നൻ,  സ്‌കൂൾ പ്രിൻസിപ്പൽ ആർ റഫീഖ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എം വി പ്രിയ, നികേഷ് തമ്പി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, വൈസ്‌പ്രസിഡന്റ്‌ ഇന്ദു കൃഷ്‌ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ എം ഹാഷിർ, എസ് രാജേഷ്, കെ വിജയൻ, പഞ്ചായത്തംഗങ്ങളായ റൈഹാനത്ത്, ജെ രവീന്ദ്രനാഥ്, മിനി പ്രഭാകരൻ, ജി രാജീവ്‌കുമാർ, എൻ മോഹൻകുമാർ, കെ ഗോപി,  ഋഷി നടരാജൻ, ജി കൃഷ്‌ണകുമാർ, പി സുജ, എ  സിന്ധു, എസ് ജൂലി, എസ് വേണു, സുലേഖ സലിം, ബേബി ചന്ദ്ര എന്നിവർ സംസാരിച്ചു.
ചതുർഥ്യാകരി ഗവ. യുപി സ്‌കൂൾ, കാവാലം ഗവ. യുപി സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയായി. ശിലാഫലകം തോമസ് കെ തോമസ് എംഎൽഎ അനാച്ഛാദനം നടത്തി. പ്രഥമാധ്യാപകരായ ടി ടി തങ്കച്ചൻ, വി വിനീത എന്നിവർ പദ്ധതി വിശദീകരിച്ചു.
മണ്ണഞ്ചേരി പൊന്നാട് ഗവ. എൽപി സ്‌കൂൾ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി സ്‌കൂളിൽ ചേർന്ന ചടങ്ങിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ ശിലാഫലകം അനാഛാദനവും പാചകപ്പുര ഉദ്ഘാടനവും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്കുമാർ അധ്യക്ഷനായി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി എ ജുമൈലത്ത് സ്വാഗതവും പ്രധാനാധ്യാപിക കെ ജി ലതാകുമാരി നന്ദിയും പറഞ്ഞു. ഡോ. ടി എം തോമസ് ഐസക് മന്ത്രിയായിരിക്കെ നിർദേശിച്ചതിൻ പ്രകാരം വിദ്യാഭ്യാസവകുപ്പിന്റെ പ്ലാൻഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടി രൂപ ചെലവഴിച്ചാണ് ശുചിമുറി സൗകര്യത്തോടെ അഞ്ച് ക്ലാസ്‌മുറികളുള്ള കെട്ടിടം നിർമിച്ചത്. 
പഞ്ചായത്ത്  അഞ്ചുലക്ഷം രൂപ ചെലവഴിച്ച് പാചകപ്പുരയും നിർമിച്ചു.
ഹരിപ്പാട്  മോഡൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിൽ കിഫ് ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാഫലകം രമേശ് ചെന്നിത്തല എംഎൽഎ അനാച്ഛാദനം ചെയ്‌തു. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ എം രാജു അധ്യക്ഷനായി. എ എം ആരിഫ് എം പി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ അനസ് ബാബു സ്വാഗതവും പിടിഎ പ്രസിഡന്റ് ആർ രാജേഷ് നന്ദിയും പറഞ്ഞു.
 പ്രഥമാധ്യാപിക വി സുശീല റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ കെട്ടിട സമുച്ചയം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സന്ദർശിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top