25 September Saturday

ജില്ലയിൽ കൊടുത്തത്‌ 
108 പട്ടയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

ആറാട്ടുവഴി ഇല്ലിക്കൽ സർക്കാർ വെളിയിൽ മറിയംബീവി ആലപ്പുഴ
സെന്റ് ജോസഫ് സ്കൂളിൽ നടന്ന പട്ടയമേളയിൽ ലഭിച്ച പട്ടയവുമായി

ആലപ്പുഴ
സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാതല പട്ടയമേളയിൽ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ പട്ടയം കൃഷി മന്ത്രി പി പ്രസാദ് വിതരണം ചെയ്‌തു. ജില്ലയിൽ 108 പട്ടയങ്ങളാണ് വിതരണം ചെയ്‌തത്. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കലക്‌ടർ എ അലക്‌സാണ്ടർ, നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ്, സബ് കലക്‌ടർ സൂരജ് ഷാജി, വാർഡ് അംഗം റീഗോ രാജു  തുടങ്ങിയവർ പങ്കെടുത്തു. 
ചേർത്തല- 12, കുട്ടനാട്- 4, കാർത്തികപ്പള്ളി- 22, മാവേലിക്കര- 10, ചെങ്ങന്നൂർ- 11, അമ്പലപ്പുഴ താലൂക്ക്- 20, അമ്പലപ്പുഴ താലൂക്കിലെ ദേവസ്വം പട്ടയം- 29 എന്നിങ്ങനെയാണ് പട്ടയങ്ങൾ വിതരണം ചെയ്‌തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top