07 October Friday

‘ഈറ്റ് റൈറ്റ് ഇന്ത്യ’ സൈക്ലത്തോൺ

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് സംഘടിപ്പിച്ച വാക്കത്തോൺ -22

ആലപ്പുഴ
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘ഈറ്റ് റൈറ്റ് ഇന്ത്യ –- നല്ല ഭക്ഷണം നാടിന്റെ അവകാശം’ സന്ദേശമുയർത്തി ഭക്ഷ്യസുരക്ഷാവകുപ്പ് വാക്കത്തോൺ -22, സൈക്ലത്തോൺ- 22 എന്നിവ സംഘടിപ്പിച്ചു. ആലപ്പുഴ ബീച്ചിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. വിജയ് പാർക്കിൽ ആരംഭിച്ച സെെക്ലത്തോൺ നഗരസഭാധ്യക്ഷ സൗമ്യ രാജ് ഫ്ലാഗ്ഓഫ്‌ ചെയ്‌തു. വീൽസ് ചേർത്തല സൈക്കിൾ ക്ലബ്ബിന്റെ സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.
ഭക്ഷ്യസുരക്ഷാ അസി. കമീഷണർ രഘുനാഥകുറുപ്പ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് വി ജി വിഷ്‌ണു, വി രാഹുൽരാജ്, എം ജിഷ രാജ്, എം മീരാദേവി, ഹേമാംബിക, ശ്രീലക്ഷ്‌മി എസ് വാസവൻ, ശരണ്യ, എസ് കൃഷ്‌ണപ്രിയ, ഉണ്ണിരാജ്, എൻ പ്രദീപ്‌, എം ബിജുരാജ്, ജോൺ മത്തായി, സത്യകീർത്തി, രേഷ്‌മ പൊന്നപ്പൻ, പി ജി രശ്‌മി, ഷിബു ഡേവിഡ്, അനി ഹനീഫ്, ജോഫി പുളിക്കൻ, എസ് സുധീഷ്  ‍എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top