29 July Thursday

രോഗികൾ കുറഞ്ഞു; രോഗമുക്തർ ഇരട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

 

ആലപ്പുഴ
ജില്ലയിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്. രോഗികളേക്കാൾ രോഗമുക്തരുടെ എണ്ണം ഇരട്ടിയിലേറെയായി. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്.  
തിങ്കളാഴ്‌ച 524പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1141 പേർ രോഗമുക്തരായി. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10.009 ആണ്. ഞായറാഴ്‌ച 660 രോഗികളായിരുന്നു. ടിപിആർ10.29 ശതമാനവും. 
 തിങ്കളാഴ്‌ച സ്ഥിരീകരിച്ചതിൽ 518പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,76 ,325 പേർ രോഗ മുക്തരായി.11,060പേർ ചികിത്സയിലുണ്ട്. ആകെ രോഗികൾ 1,85,335 ആയി. സമ്പർക്കത്തിലൂടെ രോഗം വന്നവർ ആകെ 1,81,464.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top