03 August Tuesday

ആലപ്പുഴയിൽനിന്ന്‌ 
കൂടുതൽ ബസുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
ആലപ്പുഴ
കെഎസ്‌ആർടിസി ആലപ്പുഴ ഡിപ്പോയിൽനിന്ന്‌ ചൊവ്വാഴ്‌ചമുതൽ കൂടുതൽ സർവീസുകൾ. കോട്ടയം, കൊല്ലം, എറണാകുളം, തണ്ണീർമുക്കം, ചേർത്തല എന്നിവിടങ്ങളിലേക്കാണ്‌ പുതിയ ബസ്‌ സർവീസുകൾ. കോട്ടയം, കൊല്ലം എറണാകുളം എന്നിവ രാവിലെ 6.30ന്‌ ആരംഭിക്കും. ചേർത്തലയ്‌ക്ക്‌ 7.30നും തണ്ണീർമുക്കത്തേക്ക്‌ 7.40നുമാണ്‌ ബസ്‌. ഇതോടെ ആലപ്പുഴയിൽനിന്നുള്ള സർവീസുകളുടെ എണ്ണം 13 ആകും.
തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്‌റ്റാണ്‌ ദീർഘദൂര സർവീസ്‌. രാവിലെ 6.05നാണ്‌ ബസ്‌ പുറപ്പെടുക. ഇതുൾപ്പെടെ ആലപ്പുഴ സറ്റാൻഡ്‌ വഴി പോകുന്ന ദീർഘദൂര സർവീസുകൾക്ക്‌ ഡിപ്പോയിൽ റിസർവേഷൻ കൗണ്ടർ തുറന്നതായി എടിഒ അറിയിച്ചു. രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ കൗണ്ടർ പ്രവർത്തിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top