03 August Tuesday

ആശങ്കവേണ്ട, ഒന്നാം പാക്കേജിലെ 
പാളിച്ച ഉണ്ടാകില്ല: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021
ആലപ്പുഴ
ഒന്നാം കുട്ടനാട് പാക്കേജിൽ ഉണ്ടായ പാളിച്ചകളൊന്നും രണ്ടാം പാക്കേജിൽ ഉണ്ടാകില്ലെന്നും കുട്ടനാടിനെ രക്ഷിക്കാൻ സർക്കാർ സമഗ്രവും സമ്പൂർണവുമായ വികസന പദ്ധതിയാണ് നടപ്പാക്കുകയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. 
 കുട്ടനാട്ടുകാരെ ഭയചകിതരാക്കുന്ന പ്രചാരണം നടക്കുന്നു. കുട്ടനാട്ടുകാർക്ക് ഒരാശങ്കയും വേണ്ട, സർക്കാർ ജനങ്ങളുമായി യോജിച്ചുനിന്ന് പദ്ധതികൾ നടപ്പാക്കും. 
  തോട്ടപ്പള്ളി സ്‌പിൽവേ ലീഡിങ് ചാനലിന്റെ ആഴം കൂട്ടൽ, പുതിയ ഷട്ടറുകൾ സ്ഥാപിക്കൽ, പൊഴിയുടെ പ്രവൃത്തികൾ എന്നിവ പൂർണതയോടെ നടപ്പാക്കും. എസി കനാലിന്റെ നീരൊഴുക്ക്‌ സുഗമമാക്കാനുള്ള നടപടിയെടുക്കും. കുട്ടനാടിന്റെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ മനസിലാക്കി അടിയന്തരവും ദീർഘകാലവുമായ പദ്ധതികൾക്ക്‌ രൂപംനൽകും. വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്ന സംവിധാനമൊരുക്കും. 
  കുട്ടനാട്ടിലെ സാധാരണക്കാരായ ജനതയ്‌ക്കുവേണ്ടി ഉദ്യോഗസ്ഥർ ആത്മാർഥമായി പദ്ധതി നടപ്പാക്കാൻ യത്‌നിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top