മാവേലിക്കര
കുട്ടിയെ അറിയാൻ അധ്യാപകർക്കൊപ്പം എംഎൽഎയും വീടുകളിലെത്തി. ബിആർസിയിൽ നടക്കുന്ന അധ്യാപകസംഗമത്തിന്റെ ഭാഗമായി
എം എസ് അരുൺകുമാർ എംഎൽഎയാണ് അധ്യാപകർക്കൊപ്പം കുട്ടികളെ വീടുകളിലെത്തി സന്ദർശിച്ചത്. അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കുമൊപ്പമെത്തിയ എംഎൽഎ വിദ്യാർഥികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. യുപി മലയാളം അധ്യാപക കൂട്ടായ്മയിലെ 31 അംഗങ്ങൾ 10 ഗ്രൂപ്പുകളായി തിരിഞ്ഞ് വിവരശേഖരണ ഫോർമാറ്റുകളുമായാണ് വീടുകളിലെത്തിയത്. മാവേലിക്കര ബ്ലോക്ക് പ്രോജക്ട് കോ-–-ഓർഡിനേറ്റർ പി പ്രമോദ്, അധ്യാപക പരിശീലകരായ സി ജ്യോതികുമാർ, ആശ രാഘവൻ, പി എൻ ശ്രീകല ദേവി, മിനി മാത്യു, ബീന ശാമുവൽ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..