21 April Sunday

ഇടതോരം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

എൽഡിഎഫ്‌ സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്‌ കാവാലം നാരകത്തറയിൽ നൽകിയ സ്വീകരണം

 മങ്കൊമ്പ്

വേട്ടെടുപ്പിന് ഏഴുദിനംമാത്രം. പ്രളയാനന്തരം ഉയർത്തെഴുന്നേൽപ്പിൽ കുട്ടനാട്‌ ഇടതോരം ചേർന്ന‌് ചുവന്നുനിൽക്കുന്നു. ഗ്രാമം കൂടുതൽ രക്തവർണമായി മാറിയിട്ടുണ്ട‌്. നാടിനെ അന്നമൂട്ടുന്ന നാട്ടിൽ കൊടിതോരണങ്ങൾ നിറഞ്ഞ ഗ്രാമങ്ങളിലൂടെ മൂന്നാംഘട്ട പര്യടനത്തിനായി എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറെത്തുമ്പോൾ ഗ്രാമവീഥികളെല്ലാം ചുവപ്പുപടർന്നിരുന്നു. 
കരീ കൊട്ടാരത്തിൽനിന്നാണ‌് ചിറ്റയത്തിന്റെ പര്യടനം തുടങ്ങിയത്.  എസി റോഡിൽനിന്ന‌് പാടശേഖരത്തിന‌്  നടുവിലെ ഇടറോഡിലൂടെ അടുത്ത സ്വീകരണകേന്ദ്രമായ അക്കിറ്റുമഠത്തിലേക്ക്. തൊണ്ണൂറ്റാറുകാരി ദേവകിയമ്മ സ്ഥാനാർഥിയെ സ്വീകരിച്ചു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അരിവാൾ നെൽക്കതിർ നൽകി. തുടർന്ന് കൈനകരി പഞ്ചായത്തിലെ  കുട്ടമംഗലം പിഎച്ച് സെന്ററിന് സമീപം, ആയിരവേലി, മാപ്പിളശേരി കടവ്, ഒന്നാംകര എന്നിവിടങ്ങളിൽ സ്വീകരണം. വിവിധയിടങ്ങളിൽ കാഥിക ഗൗരിക‌ൃഷ‌്ണ ‘ചിറ്റയം വരും ചിത്രം മാറും’ കഥാ പ്രസംഗം അരങ്ങേറി. അറുപതിൽച്ചിറയിൽ സ്വീകരണത്തിനുശേഷം കാരക്കശേരി ജങ‌്ഷനിൽ ബാലസംഘം കൂട്ടുകാർ കണിവിഭവങ്ങളുമായി സ്ഥാനാർഥിയെ വരവേറ്റു.  എം ജെ മാത്തുണ്ണിനഗറിലേക്ക‌് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർഥിയെ ആനയിച്ചു. സിപിഐ എം കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക‌ൃഷ‌്ണൻ ഷാൾ അണിയിച്ചു സ്വീകരിച്ചു.  കാവാലം തേക്കിൻചുവട് ജങ‌്ഷൻ, നീലംപേരൂർ ചക്കച്ചംപാക്കയിൽ എന്നിവിടങ്ങളിൽ കത്തുന്നവെയിലിലും കർഷകത്തൊഴിലാളിസ‌്രതീകളടക്കം നിരവധി ആളുകൾ ചിറ്റയത്തെ സ്വീകരിക്കാനെത്തി. 
നാരകത്തറയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ‌് അമ്മാനമാട്ട കലാകാരി കുഞ്ഞിപ്പെണ്ണ് ചെല്ലമ്മയും ചിറ്റയത്തെ സ്വീകരിക്കാനെത്തി. കിടങ്ങറ കൂത്തപ്പള്ളി, സ്വതന്ത്രമുക്ക്, മുട്ടാർ തുരുത്തേൽ ജങ‌്ഷൻ, നാരകത്രമുട്ട്, മണലേൽ സ‌്കൂളിന് സമീപം, മിത്രക്കരി നെല്ലാനിക്കൽ, വേഴപ്ര യുപി സ‌്കൂളിന് സമീപം, രാമങ്കരി പനക്കളം ജങ‌്ഷൻ, ചങ്ങംകരി, മേൽപ്പാടം എസ്ബിഐ ജങ‌്ഷൻ, കാരിച്ചാൽ മലാൽ കോളനി, കമ്പനി പീടിക, കുന്നുമ്മ ആയുർവേദ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തകഴി സെന്ററിൽ സമാപിച്ചു. 
പര്യടനം കരീ കൊട്ടാരത്തിൽ സിപിഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ. കെ ആർ ഭഗീരഥൻ  ഉദ്ഘാടനം ചെയ‌്തു. റോബിൻ പത്തിൽ അധ്യക്ഷനായി. എം സി അനിയപ്പൻ സ്വാഗതം പറഞ്ഞു.   സമാപനസമ്മേളനം എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യു ഉദ്ഘാടനംചെയ‌്തു. എ മഹേന്ദ്രൻ, അഡ്വ. കെ അർ ഭഗീരഥൻ,  ജോയികുട്ടി ജോസ്, കെ അശോകൻ,  ജി ഉണ്ണിക‌ൃഷ‌്ണൻ,  കെ ഗോപിനാഥൻ, ശോഭ, അഡ്വ. എൻ ജെ ആന്റണി, തോമസ് കോര, എൻ ശശി, വിജയപ്പൻ, പുഷ‌്പ രാജൻ, കെ ജെ ജെയിംസ്, ടി എസ് എം ഹുസൈൻ, എ ഡി കുഞ്ഞച്ചൻ, ഷാജി എടത്വ, ആർ സുരേഷ്, എസ് സുധിമോൻ, കെ എ പ്രമോദ്, കെ പി രാമകൃഷ‌്ണൻ, പി എം മാത്യു,ജോസ് കുറിച്ചിത്തറ എന്നിവർ വിവിധകേന്ദ്രങ്ങളിൽ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top