21 May Tuesday

മാവേലിക്കര, കൊട്ടാരക്കര കൺവൻഷൻ ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019
മാവേലിക്കര
ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ‌്ച മാവേലിക്കര, കൊട്ടാരക്കര അസംബ്ലി മണ്ഡലം കൺവൻഷനുകൾ ചേരും. വൈകിട്ട‌് നാലിന‌് മാവേലിക്കര മണ്ഡലം കൺവൻഷൻ ചാരുംമൂട‌് മജസ‌്റ്റിക‌് സെന്ററിൽ മന്ത്രി ജി സുധാകരനും കൊട്ടാരക്കര കൺവൻഷൻ വൈകിട്ട‌് നാലിന‌് കെ ബി ഗണേഷ‌്കുമാർ എംഎൽഎയും ഉദ‌്ഘാടനംചെയ്യും. 
 ശനിയാഴ‌്ച വൈകിട്ട‌് നാലിന‌് പത്തനാപുരം മണ്ഡലം കൺവൻഷൻ ക്രൗൺ ഓഡിറ്റോറിയത്തിൽ സിപിഐ സംസ്ഥാന അസിസ‌്റ്റന്റ‌് സെക്രട്ടറി കെ പ്രകാശ‌്ബാബുവും കുന്നത്തൂർ അസംബ്ലി മണ്ഡലം കൺവൻഷൻ  ഭരണിക്കാവ‌് തറവാട‌് ഓഡിറ്റോറിയത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദനും ഉദ‌്ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top