26 January Wednesday

താക്കീതായി സഹകരണ 
ജീവനക്കാരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

സഹകാരികളും ജീവനക്കാരും ഇന്‍കം ടാക്‍സ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാൻ റിസര്‍വ് ബാങ്കിനെ മറയാക്കിയുള്ള കേന്ദ്രസർക്കാരിന്റെ  ഭരണഘടനാവിരുദ്ധ നീക്കത്തില്‍ പ്രതിഷേധിച്ച്‌ സഹകരണ സംരക്ഷണ സമിതി നേതൃത്വത്തിൽ സഹകരണ ജീവനക്കാർ ആദായനികുതി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ആര്‍ നാസര്‍ ഉദ്ഘാടനം ചെയ്‍തു. യുഡിഎഫ് ജില്ലാ കൺവീനർ പി കെ ഷാജിമോഹൻ അധ്യക്ഷനായി. പി ഗാനകുമാർ, എ കെ രാജൻ, ജി കൃഷ്‍ണപ്രസാദ്, എ മഹേന്ദ്രൻ, കോശി അലക്‍സ്, പി യു ശാന്താറാം എന്നിവർ സംസാരിച്ചു.
ബാങ്ക്, ബാങ്കർ, ബാങ്കിങ്‌ എന്നീ പദങ്ങൾ ഉപയോഗിക്കാൻ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളിൽ നിന്ന് മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ, റിസർവ്‌ ബാങ്ക് അംഗീകാരമില്ലാത്ത സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ്‌ ഗ്യാരന്റി കോർപറേഷന്റെ പരിരക്ഷ ലഭിക്കില്ല തുടങ്ങിയ നിബന്ധനകൾ റിസർവ്‌ ബാങ്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്ക് കേരള സർക്കാരിന്റെ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ പരിരക്ഷയാണ് ലഭിക്കുന്നത്. ഈ വസ്തുത മറച്ചുവച്ചാണ് റിസർവ്‌ ബാങ്ക് തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത്. 
 സഹകരണ മേഖലയിലെ രണ്ടരലക്ഷം കോടി വരുന്ന നിക്ഷേപം കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർത്ത് കേന്ദ്ര സർക്കാർ രൂപീകരിച്ച മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലും വൻകിട കോർപ്പറേറ്റുകളുടെ കൈകളിലും എത്തിക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top