04 July Saturday
റോഡ് നിര്‍മാണം

തെറ്റിദ്ധാരണ പരത്തുന്നു: മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

കൊല്ലകടവ് കല്യാത്ര കുളനട റോഡ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനംചെയ്യുന്നു

 
ചെങ്ങന്നൂർ
പൊതുമരാമത്ത് നിർമാണപ്രവർത്തനങ്ങളിൽ സാമൂഹ്യ ഓഡിറ്റ് നടത്താന്‍ മാധ്യമങ്ങൾ മുന്നോട്ടുവരണമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർപോലും അജ്ഞതമൂലം റോഡ് നിർമാണങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയാണ്. കൊല്ലകടവ് കല്യാത്ര കുളനട റോഡ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമീണ റോഡുകൾപോലും അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമിക്കുന്നത് കേരളത്തിൽ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. വെൺമണി പഞ്ചായത്ത് പ്രസിഡന്റ് കെ ലെജുകുമാർ മന്ത്രിയെ ആദരിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി അജിത, ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മ, ജി വിവേക്, ഷാളിനി രാജൻ, ശ്യാം കുമാർ, നെൽസൺ ജോയ്, ജയപ്രകാശ്, അനിയൻ കോളൂത്ര, പി ടി നന്ദനൻ, വേണു ഗോപാലക്കുറുപ്പ്, ബി ബിനു, ജെബിൻ പി വർ​ഗീസ്, വിമൽ എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top