05 December Thursday

കായംകുളം നഗരസഭയിൽ യുഡിഎഫ്‌ അവിശ്വാസം തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
കായംകുളം
എൽഡിഎഫ് നേത‌ൃത്വത്തിലുള്ള കായംകുളം നഗരസഭാക്കെതിരെ യുഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയത്തിൽനിന്ന്‌ എൽഡിഎഫ് അംഗങ്ങളായ 22 പേരും വിട്ടുനിന്നു. യുഡിഎഫിലെ 15 പേരും ബിജെപിയിലെ ഏഴ്‌ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. എന്നാൽ ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. 
ചർച്ചയിൽ പങ്കെടുത്ത യുഡിഎഫ്‌ പാർലമെന്ററി പാർടി ലീഡർ യു മുഹമ്മദ് നഗരസഭാ ചെയർമാനും ജീവനക്കാർക്കുമെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. യുഡിഎഎഫിലെ 15 അംഗങ്ങൾ വോട്ടുചെയ്‌തെങ്കിലും ഭൂരിപക്ഷമില്ലാതായതോടെ തള്ളി.   
നഗരകാര്യ റീജണൽ ജോയിന്റ് ഡയറക്‌ടറുടെ അധ്യക്ഷതയിലായിരുന്നു അവിശ്വാസ പ്രമേയചർച്ച.
പ്രധാന വാർത്തകൾ
 Top