08 November Friday

സ്‌നേഹാദരവ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ മാവേലിക്കര ഗ്രൂപ്പ് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരവ് - 2024 ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ മാവേലിക്കര ഗ്രൂപ്പ് കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹാദരവ് -2024 ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനംചെയ്‌തു. ജി പ്രദീപ്കുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എസ് പി പ്രജിത്കുമാർ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച ജീവനക്കാരെ സംസ്ഥാന ജനറൽ സെക്രട്ടറി ജി വാസുദേവൻനമ്പൂതിരി ആദരിച്ചു. 
എസ്എസ്എൽസി, പ്ലസ്ടു അവാർഡുകൾ സംസ്ഥാന ട്രഷറർ സി ആർ റോബിൻ വിതരണംചെയ്‌തു. സംസ്ഥാന സെക്രട്ടറിമാരായ ആർ ഹരികുമാർ അമ്പലപ്പുഴ, ആർ ബിജു ഹരിപ്പാട്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം യു ശ്രീക്കുട്ടൻ, ജി ബിനു, പി ദിലീപ്കുമാർ, എസ് മനോജ്, സുരേഷ്ബാബു, ആദർശ്, ശ്രീനിവാസൻ, എൻ ഹരികുമാർ, ജെ ആശാകുമാരി, പത്തിയൂർ രഞ്‌ജിത്ത്, വിനോദ് പുകഴേന്തി, കെ അശോകൻ, കൃഷ്‌ണകുമാർ പത്തിയൂർ, രാധാകൃഷ്‌ണൻ, എൻ ശ്രീകുമാർ, എസ് സന്ദീപ്കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top