21 October Monday

കാറും വാനും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

 

ഹരിപ്പാട് 
കരുവാറ്റ കന്നുകാലിപ്പാലത്തിനടുത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. കാർയാത്രികരായ കോട്ടയം താഴകം കല്ലൂപറമ്പിൽ ഉണ്ണിരാജ (50), ഭാര്യ രേണു (45), പിക്കപ്പ് വാൻ ഡ്രൈവർ ത‌ൃശൂർ കോട്ടപ്പടി വാഴപ്പള്ളി റോയി ഡോമിനിക്ക് (42) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു അപകടം.
 ഗുരുതര പരിക്കേറ്റ ഉണ്ണിരാജയെയും രേണുവിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ   പിക്കപ്പിൽ കുടുങ്ങിക്കിടന്ന റോയി ഡോമിനിക്കിനെ ഹരിപ്പാട് നിന്നെത്തിയ അഗ്നിശമനസേന വാഹനംപൊളിച്ചാണ് ഒരുമണിക്കൂറിനുശേഷം പുറത്തെടുത്തത്. കാലിന് ഗുരുതര പരിക്കേറ്റ റോയി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാൻ ഡ്രൈവറെ പുറത്തെടുക്കുന്നതിനിടയിൽ അഗ്നിശമനസേനയുടെ ഡ്രൈവർ പല്ലന സ്വദേശി അഭിലാഷിനും പരിക്കേറ്റു.
പ്രധാന വാർത്തകൾ
 Top