26 September Saturday
20 കുട്ടികൾക്ക്‌ കൂടി രോഗം

20 കുട്ടികൾക്ക്‌ കൂടി രോഗം

സ്വന്തംലേഖകൻUpdated: Friday Aug 14, 2020
ആലപ്പുഴ
തുടർച്ചയായി രണ്ടുദിവസം രോഗികളുടെ എണ്ണം ഉയർന്ന ശേഷം നൂറിന് താഴേയ്‌ക്ക്‌ എത്തിയെങ്കിലും ജില്ലയ്‌ക്ക്‌ ആശ്വസിക്കാൻ വകയില്ല. വ്യാഴാഴ്‌ച 72 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 
59ഉം സമ്പർക്കത്തിലൂടെ. അഞ്ചുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥർ.  ചൊവ്വാഴ്‌ച 146 ഉം (സമ്പർക്കം 129) ബുധനാഴ്‌ച 118ഉം (സമ്പർക്കം 105) ആയിരുന്നു രോഗികൾ.  
പട്ടണക്കാട്, കടക്കരപ്പള്ളി മേഖലകളിൽ  രോഗികൾ കുറഞ്ഞെങ്കിലും  തുമ്പോളിയും ആലപ്പുഴയും പേടികൂട്ടുന്നു. തുമ്പോളിയിൽ 16ഉം ആലപ്പുഴയിൽ 10ഉം രോഗികളുണ്ട്. 
20 കുട്ടികൾക്ക്‌ രോഗമുണ്ട്‌. ഇതിൽ എട്ടുപേർ തുമ്പോളിയിലാണ്‌.   ചേർത്തലയിൽ മൂന്ന് പെൺകുട്ടികൾക്ക്‌ രോഗമുണ്ട്‌. എഴുപതിനുമേൽ പ്രായമുള്ള നാലുപേരുണ്ട്.
 80 വയസുള്ള പുന്നപ്രക്കാരിയും ഇതിൽപ്പെടുന്നു.  ജില്ലയിലെ ആകെ രോഗികളുടെ എണ്ണം മൂവായിരത്തോടടുക്കുകയാണ്. 
2956 ആയി. സമ്പർക്കത്തിലൂടെ വൈറസ് വന്നവർ അകെ 1740. ആകെ 1234 പേർ   ചികിത്സയിലുണ്ട്. 1722 പേർ രോഗമുക്തരായി. വ്യാഴാഴ്‌ച സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയ നാലുപേർ വീതമുണ്ട്.
സമ്പർക്കത്തിലൂടെ
തുമ്പോളി 16, ആലപ്പുഴ 10, ചേർത്തല ഒമ്പത്, തൃക്കുന്നപ്പുഴ നാല്, ചെട്ടികാട് രണ്ട്, പുന്നപ്ര, പുറക്കാട്, കൃഷ്ണപുരം, ചേരാവള്ളി, കരുവാറ്റ, മണ്ണാറശാല, 
കടവൂർ, അമ്പലപ്പുഴ, കരിപ്പുഴ, കരീലക്കുളങ്ങര, പല്ലന, പെരുമ്പളം, ആറാട്ടുകുളങ്ങര, പാതിരപ്പള്ളി, പള്ളിപ്പാട്ടുമുറി, തിരുവമ്പാടി, പട്ടണക്കാട് ഓരോന്നു വീതം. ജോലിക്കായി നീലംപേരൂരിൽ താമസിക്കുന്ന 20 വയസുള്ള ബംഗാൾ സ്വദേശി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top