03 August Monday

സവയുടെ കരുതലിൽ യുവതികൾക്ക്‌ നിക്കാഹ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

സവയുടെ നേത‌ൃത്വത്തിൽ മണ്ണഞ്ചേരി ഫാൽക്കൺ ഓഡിറ്റോറിയത്തിൽ നടന്ന സമൂഹവിവാഹം

മണ്ണഞ്ചേരി
സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷ (സവ) ന്റെ കരുതലിൽ യുവതികളുടെ വിവാഹസ്വപ്‌നം പൂവണിഞ്ഞു. മണ്ണഞ്ചേരി പുതുവാകുളങ്ങര നാസറിന്റെ മകൻ ഷിയാസ്,‌ ആപ്പൂര് വെളിയിൽ നൗഷാദിന്റെ മകൾ ബീവിയെയും പനയിൽ ലക്ഷംവീട് ബഷീറിന്റെ മകൻ സുധീർ, പനയിൽ മുജീബിന്റെ മകൾ മുബീനയെയുമാണ്‌ ജീവിതസഖിയാക്കിയത്‌.
മണ്ണഞ്ചേരി ഫാൽക്കൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖത്തീബ് ഐ ബി ഉസ്‌മാൻ ഫൈസി കാർമികനായി.   
പഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്, ഡിസിസി പ്രസിഡന്റ് എം ലിജു, കമാൽ എം മാക്കിയിൽ, സനൂപ് കുഞ്ഞുമോൻ, എ എം ഹനീഫ്,  തുടങ്ങിയവർ പങ്കെടുത്തു. സവ ഭാരവാഹികളായ നസീർ പുന്നക്കൽ, അഡ്വ. അബ്‌ദുൽ ലത്തീഫ്, ഹംസ കുഴിവേലി, നിസാർ താഴ്‌ചയിൽ, നൗഷാദ് അമ്പലപ്പുഴ, നാസർ വളഞ്ഞവഴി, നിസാം മുസ്‌തഫ, കബീർ ആര്യാട് എന്നിവർ നേത‌ൃത്വം നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top