25 July Sunday

അനാഥരാകില്ല മിണ്ടാപ്രാണികൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

ചേർത്തല

കോവിഡ്‌ ബാധിതരായ കർഷകരുടെ പശുക്കളെ ദത്തെടുത്ത്‌ പരിപാലിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ  ‘ദയ’ പദ്ധതിക്ക്‌ ചൊവ്വാഴ്‌ച തുടക്കമാകും.  

പകൽ 11ന്‌ തണ്ണീർമുക്കം മരുത്തോർവട്ടം ദേവസ്വം ഓഡിറ്റോറിയത്തിൽ മന്ത്രി ജെ ചിഞ്ചുറാണിയാണ്‌ ഉദ്‌ഘാടനംചെയ്യുക. കോവിഡ്‌ ബാധിതരുടെ പശുക്കളെ ക്ഷീരസംഘങ്ങൾ ഏറ്റെടുത്ത്‌ പ്രത്യേക വാസസ്ഥലത്ത്‌ പരിപാലിക്കും. 

കറവയുള്ളതാണെങ്കിൽ പാൽ ക്ഷീരസംഘത്തിൽ അളന്ന്‌ കർഷർക്ക്‌ വരുമാനവും ഉറപ്പാക്കുന്നതാണ്‌ ‘ദയ’ പദ്ധതി. കൂടാതെ പശുക്കൾക്ക്‌ കോവിഡ്‌ പരിശോധനയും നടത്തും.  ആകെ 72 ലക്ഷം രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ഓരോ പഞ്ചായത്തിനും പരമാവധി ഒരുലക്ഷമാണ്‌ അനുവദിക്കുക. മന്ത്രി പി പ്രസാദ്‌ കർഷകർക്ക്‌ ധനസഹായം വിതരണംചെയ്യും. സൗജന്യ കാലിത്തീറ്റ വിതരണം എ എം ആരിഫ്‌ എംപി നിർവഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി അധ്യക്ഷയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top