24 May Tuesday
കേരളത്തിൽ ആദ്യത്തേത്‌

കലവൂരിൽ സിഎൻജി വാഹനസിലിണ്ടർ പരിശോധനകേന്ദ്രം

സ്വന്തം ലേഖകൻUpdated: Saturday May 14, 2022

സിഎൻജി വാഹന സിലിണ്ടർ പരിശോധനാകേന്ദ്രം മന്ത്രി ആന്റണിരാജു ഉദ്ഘാടനംചെയ്യുന്നു

 
ആലപ്പുഴ
കേരളത്തിലെ ആദ്യ സിഎൻജി ഹൈഡ്രോ ടെസ്‌റ്റിങ്‌ കേന്ദ്രം കലവൂരിൽ പ്രവർത്തനംതുടങ്ങി. സൗത്ത് ബയോടെക് ആണ് പ്ലാന്റ് നടത്തിപ്പുകാർ. കേരളത്തിലെ അയ്യായിരത്തോളം സിഎൻജി വാഹനങ്ങൾക്ക് കേന്ദ്രം പ്രയോജനപ്പെടും. 
സിലിണ്ടറുകളുടെ ചോർച്ച, ഘടനാപരമായ പിഴവുകൾ, ഈട്, തുരുമ്പെടുക്കൽ എന്നിവ പരിശോധിക്കാൻ കൂടുതൽ പ്രായോഗിക   നടപടിക്രമമാണ് ഹൈഡ്രോ ടെസ്‌റ്റിങ്‌. 
ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ് 8451: 200,  ഗ്യാസ് സിലിണ്ടർചട്ടം  2004 പ്രകാരം സിഎൻജി വാഹനങ്ങൾക്ക് മൂന്നുവർഷം കൂടുമ്പോൾ ഹൈഡ്രോ ടെസ്‌റ്റ്‌ നിർബന്ധമാണ്. ടെസ്‌റ്റിനുശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റ് സിഎൻജി സ്‌റ്റേഷനുകളിൽ ഇന്ധനം നിറയ്‌ക്കുമ്പോൾ കാണിക്കണം. നിലവിൽ സിലിണ്ടറുകൾ വാഹനത്തിൽനിന്ന് വേർപെടുത്തി പരിശോധനയ്‌ക്ക്‌ ഹൈദരാബാദിലേക്ക് അയയ്‌ക്കുകയാണ്. തിരികെ ലഭിക്കണമെങ്കിൽ രണ്ടാഴ്‌ച സമയമെടുക്കും. 
മുരളി ദുധാൽക്കറുടെ നേതൃത്വത്തിലെ സൗത്ത് ബയോടെക്, ഇരുപത് വർഷത്തിലേറെയായി പൂണെയിലും മുംബൈയിലും സിഎൻജി ഹൈഡ്രോ ടെസ്‌റ്റിങ്, റിട്രോഫിറ്റിങ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. പ്ലാന്റ് ഗതാഗതമന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്‌തു. ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്‌ ശ്രീജിത്ത് പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top