ആലപ്പുഴ
ജില്ലയിലെ വിവിധ സർക്കാർ ഐടിഐ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മിന്നുംജയം. ആറ് കോളേജുകളിലും എല്ലാ സീറ്റിലും എസ്എഫ്ഐ സാരഥികൾ വിജയക്കൊടി പാറിച്ചു. ചെങ്ങന്നൂർ വനിതാ ഐടിഐയിലെ ഒരുസീറ്റില്‍ മാത്രമാണ് എതിര് സ്ഥാനാര്ഥിയുണ്ടായതും മത്സരം നടന്നതും. ബാക്കി സീറ്റുകളിൽ എതിരില്ലാതെയായിരുന്നു എസ്എഫ്ഐയുടെ തേരോട്ടം. ചെങ്ങന്നൂർ ഗവ. ഐടിഐ, വനിത ഐടിഐ, പള്ളിപ്പാട് ഗവ. ഐടിഐ, കായംകുളം ഗവ ഐടിഐ, പുറക്കാട് ഗവ. ഐടിഐ, വയലാർ ഗവ. ഐടിഐ എന്നിവിടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. കൂട്ടായ സംഘടനാ പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എ എ അക്ഷയ് പറഞ്ഞു. ജില്ലയിൽ വിവിധ ഐടിഐകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തകർപ്പൻ ജയം. ചെങ്ങന്നൂർ ഗവ. ഐടിഐ, വനിത ഐടിഐകളിൽ മുഴുവൻ സീറ്റുകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. ആഹ്ലാദ പ്രകടനത്തിനു ശേഷം ബഥേൽ ജങ്ഷനിൽ ചേർന്ന യോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗം സോനു പി കുരുവിള ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ആസിഫ് യുസഫ്, ശ്രേയസ് പ്രഭ, എസ് സൂരജ്, ഗോകുൽ കേശവൻ അനഘ, ക്രിസ്റ്റീന എന്നിവർ സംസാരിച്ചു.
വനിത ഐടിഐ വിജയികൾ:
അതുല്യ (ചെയർപേഴ്സൺ ), പൂജ പ്രസാദ് (ജനറൽ സെക്രട്ടറി), ശിൽപ രവി (ആർട്ട്സ് ക്ലബ് സെക്രട്ടറി), ലിജിന (സ്പോർട്സ് ക്ലബ് സെക്രട്ടറി) , ശിൽപ (കൗൺസിലർ), അലീന (മാഗസിൻ എഡിറ്റർ).
ഗവ. ഐടിഐ: അമൽ കെ മാത്യു ( ചെയർമാൻ ), എസ് സൂരജ് (ജനറൽ സെക്രട്ടറി), ശ്രേയസ് പ്രഭ (കൗൺസിലർ), എസ് സൂരജ് (ആർട്സ് ക്ലബ് സെക്രട്ടറി), അഭിജിത്ത് (സ്പോർട്സ് ക്ലബ് സെക്രട്ടറി), ഷാരോൺ (മാഗസിൻ എഡിറ്റർ).
കായംകുളം ഗവ. ഐടിഐയിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചു. അഫിൻ (ചെയർമാൻ). അശ്വതി (ജനറൽ സെക്രട്ടറി). അശോക് (കൗൺസിലർ). ശ്രീജിത്ത് (ജനറൽ ക്യാപ്റ്റൻ). ശ്രുതി (മാഗസിൻ എഡിറ്റർ). ആരോമൽ (സെക്രട്ടറി ) എന്നിവരാണ് ഭാരവാഹികൾ.
പള്ളിപ്പാട് എതിരില്ല
ഹരിപ്പാട്
പള്ളിപ്പാട് ഗവ. ഐടിഐ യൂണിയൻ തെരഞ്ഞടുപ്പിൽ എസ്എഫ്ഐക്ക് എതിരില്ല. ഹരിജിത്(ചെയർമാൻ), ആതിര (ജനറൽ സെക്രട്ടറി), ഫാത്തിമ(കൗൺസിലർ), അംബാസ് (മാഗസിൻ എഡിറ്റർ), അഭിജിത് (ജനറൽ ക്യാപ്റ്റൻ), ആകാശ് (കൾച്ചറൽ സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..